Reminiscece Of Air Force Life

Monday, December 30, 2013

മെനോ പോസ്സ്

            സമൂഹത്താല്‍ അങ്ങീകരിക്കപ്പെട്ട്, സമൂഹത്താല്‍ അനുഗ്രഹീതമായി
എനിക്ക് ലഭിച്ച എല്ലാത്തിനേയും, നാട്ടുകാര്‍ ശരി വയ്ക്കും!
               എന്തെങ്കിലും മാറിയാലോ, 'തോന്നിയവാസി' ആകും!
       എന്നെ സംബധിച്ചിടത്തോളം, 'ഇണ ചേരല്‍', വംശ പരമ്പര നിലനിര്‍ത്താന്‍ വേണ്ടി ഉള്ളതാണെങ്കില്‍, ഞാന്‍ ആ തലം വിട്ടിട്ട് ഒത്തിരി നാളായിരിക്കുന്നു!  
               രണ്ട് പ്രായമായ പിള്ളേര്‍ ആയി -
                      ജീവസന്ധാരണത്തിലുള്ള തിരക്കിലാണ് ഞാന്‍ -
      മൂത്ത കൊച്ചിന്‍റെ കോളേജു അഡ്മിഷന്‍, രണ്ടാമത്തെ കൊച്ചിന്‍റെ 'ഹൈസ്കൂള്‍  അഡ്മിഷന്‍' !  എന്തെല്ലാം പ്രശ്നങ്ങള്‍
        അപ്പോഴാണ്‌ അങ്ങേര്‍ 'ഇര്‍വിംങ്ങ് വാലസ്സിന്‍റെ' , 'സെവന്‍ മിനിട്ട്സിലെ'     കരാങ്കുലികളിലെ  മാന്ത്രികതയെക്കുറിച്ച് ക്ലാസ് എടുക്കുന്നത്-
          ഐഹികമായ സുഖത്തിലൊക്കെ ഞാനും, എന്‍റെ ആദ്യ കാലത്ത് പങ്കു
കൊണ്ടിരുന്നു-
                        എന്നിട്ട് ജീവിത യാഥാര്‍ഥ്യങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍,
ഒരു 'അബോര്‍ഷന്' മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു -
                           ഇത്രയും ഒക്കെ, അങ്ങരുടെ അശ്രദ്ധയാല്‍ - (എന്‍റെയും)!
          ഇതെല്ലാം കഴിഞ്ഞ്, ഒരു 'ഹിസ്റ്റെക്ടമിക്ക്' ഞാന്‍ വിധേയ ആകേണ്ടി വന്നപ്പോള്‍ അദ്ദേഹം എന്‍റെ കൂടെ ഉണ്ടായിരുന്നു -
                    ആദ്യത്തെ ഒന്ന് രണ്ടു മാസം എന്നെ പരിചരിച്ചു-
                    പിന്നെ ശങ്കരന്‍ തെങ്ങേല്‍ കയറാന്‍ തുടങ്ങി -
            'ഇര്‍വിംഗ് വാലസ്സിന്‍റെ' , 'സെവന്‍  മിനിട്ട്സിലെ'  കരാങ്കുലികളിലെ  മാന്ത്രികതയെക്കുറിച്ച് , അതില്‍ സരോഗേട്സ് നിര്‍വഹിച്ച പങ്കിനെ കുറിച്ച് !
         നീ പറയുന്നത് എല്ലാം ശരിയാണോ, എന്ന ഒരു മറുചോദ്യം!
                    നാളെ ഉച്ചക്ക്, കൂട്ടാന്‍ എന്താണ് വെക്കേണ്ടത്?
                      തോരന്‍ വേണോ, മെഴുക്കുപുരട്ടി വേണോ?
                 സാമ്പാര്‍ ഇന്നലെ ഉണ്ടാക്കിയത് 'ഫ്രിഡ്ജില്‍' ഉണ്ട് -
   മോനും, മോള്‍ക്കും നാളെ സ്കൂളില്‍ കൊടുത്തു വിടാന്‍ ഉള്ള  ആഹാരം എന്താണ്, എന്ന് പരതുമ്പോഴാണ്, ഭര്‍ത്താവിന്‍റെ മേല്‍പ്പറഞ്ഞ  'സെവന്‍  മിനിട്ട്സിലേ'   പ്രസന്റേഷന്‍'!
                 പണ്ട് മാധവിക്കുട്ടി, പാവക്കയെ താരതമ്യപ്പെടുത്തി എഴുതിയ ഒരു
മൂര്‍ത്ത മുഹൂര്‍ത്തം ഓര്‍മയില്‍ വന്നു!
                   'പുരുഷ മേധാവിത്വത്തിന്‍റെ  അപ്രമാദിത്യം'!
                     ചായ കുടിച്ച കപ്പ് കഴുകിവെക്കാന്‍ പോലും മെനക്കെടാന്‍ ശ്രമിക്കാത്ത ആള്‍, അടുക്കളയില്‍ വന്ന് പാത്രങ്ങള്‍ കഴുകി വെക്കാന്‍  സഹായിക്കുന്നതിലുള്ള വ്യഗ്രത കാണിക്കുമ്പോള്‍ തന്നെ മനസ്സിലാകും -
                       "കാള വാല് പോക്കുന്നത്  എന്തിനാണ് എന്ന്"-
                    കാര്യം കഴിഞ്ഞുള്ള വിരക്തിയും, വിദ്വേഷവും എല്ലാം 'പ്രകൃതി നിയമമാണ്' എന്നും "നാഷണല്‍ ജിയോഗ്രാഫി' അനുബന്ധമാക്കി പറഞ്ഞു തരും!  
                സ്ത്രീ ശരീരത്തിലെ, അത്ഭുതാവഹമായ, പ്രകൃത്യാല്‍ നല്‍കിയിട്ടുള്ള എല്ലാ പ്രത്യേകതകളും മനസ്സിലാക്കാതെ, അവനവന് ഉതകുന്ന രീതിയില്‍, വ്യാഖ്യാനിക്കുന്ന പുരുഷ സമൂഹം!  
                    മൌലീകവാദികള്‍, 'കോഴിയേയൂം, സിംഹത്തിനെയം' ഉദാഹരിച്ച്
പകൃതി  നിയമത്തെ പ്രകീര്‍ത്തിക്കുന്നു -
            പക്ഷെ 'കോഴിയെയും', 'സിംഹത്തിനെയം'  പോലെയുള്ള ഒരു ജീവി അല്ല മനുഷ്യര്‍! എന്നത് മറക്കുന്നു!
                            'ചിന്തിക്കാനും പ്രതികരിക്കാനും ചിരിക്കാനും ഉള്ള ഒരു സവിശേഷികത നമ്മളില്‍ ഉണ്ട്-'
                   "എന്നിട്ടും നമ്മള്‍"
             "മാന്‍ ഈസ് എ സോഷ്യല്‍ അനിമല്‍', 'അടുത്ത 'സുവിശേഷം'!
                                 "എത്ര ശരിയാണ്"
                പ്രകൃതിയുടെ ഈ വരദാനം എല്ലാം മറന്നു ചിലര്‍, കാലത്തെ പുറകോട്ട് തിരിക്കുന്നു!
                പുരുഷ മനസ്സിനെ കീഴടക്കുന്നത് 'വയറിലൂടെയാണ്'   ഒരു വടക്കേ ഇന്ത്യന്‍ ചൊല്ലുണ്ട് -
       അവന് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊടുക്കുക, അതിലൂടെ അവനെ വശത്താക്കുക എന്നതാണ് അതിന്‍റെ സാരാംശം!
           അതിന് ഒരു ടിപ്പണിയും ഉണ്ട് !
             'വയര്‍ മാത്രമല്ല, അതിന് താഴെയുള്ള മേഘലകളും, അതുപോലെതന്നെ
പ്രസക്തമാണ്. '
       ഇത് ഏതോ ഒരു ഹിന്ദി സിനിമയില്‍ ' ഡയലോഗ്' ആയി വന്നിട്ടും ഉണ്ട്!
             ഇഷ്ടാഹാരം ഉണ്ടാക്കുന്നത് വരെ ഞാന്‍ സമ്മതിക്കുന്നു -
                          വയറിന്‍റെ പ്രശ്നം കുടുംബത്തിനെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണ് -
                             പക്ഷെ അതിന് താഴോട്ട് പോകുമ്പോള്‍, അത് എന്‍റെ മാത്രം പ്രശ്നമാകുമ്പോള്‍, എന്‍റെ മനോനില കൂടി ഒരു ഭാഗമല്ലേ!
                   ഞാന്‍ മാത്രമാണ് അതില്‍ ഭാഗഭാക്ക് എന്ന കാരണത്താല്‍ !
            അതുകൊണ്ട് എന്നെ ബലാല്‍സംഗം ചെയ്യേണ്ടതുണ്ടോ?
                ഭര്‍ത്താവ്,  ഭാര്യയെ ബലാല്‍ക്കാരം ചെയ്യേണ്ട അവസ്ഥ -
              ഇതെന്താ  24x7 എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ ഒരു എ.ടി. എം  ബൂത്തോ?
                                    ഞാനതും സഹിച്ചു -
        "സ്ത്രീക്ക് ഭൂമി ദേവിയെപ്പോലെ   ക്ഷമയുണ്ടാകണം" -   കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ചതാണ് -
              ഇതെല്ലാം കഴിഞ്ഞ് ഇന്ന് ഞാന്‍ ഐ. സി. യു വില്‍ അദ്ദേഹത്തിന്‍റെ കൈ
പിടിച്ചിരിക്കുകയാണ്! ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് -
                സംസാരിക്കരുത് എന്ന ഡോക്ടര്‍മാരുടെ വിലക്ക് -
          പ്രജ്ഞാ യോഗ്യനായപ്പോള്‍, കണ്ണ് തുറന്ന് എന്നെ നോക്കി -
                                  സംസാരിക്കരുത് എന്ന ഡോക്ടര്‍മാര്‍ പറഞ്ഞ വിലക്ക്, ഞാന്‍ ആവര്‍ത്തിച്ചു -
           എന്‍റെ കൈവിരലുകളില്‍, വിരലുകള്‍ ചേര്‍ത്തുള്ള മൃദുവായ ഒരു സ്പര്‍ശം -  ഒരു തലോടല്‍ -
                              മനസ്സുകള്‍ തമ്മില്‍ നടത്തിയ അസാധ്യമായ ഒരു ആശയ വിനിമയത്തിന്‍റെ ആകെത്തുക!
                "ഇതുവരെ നിന്നേ എനിക്കെന്ത്യെ  മനസ്സിലാകാഞ്ഞത്" എന്ന രീതിയിലുള്ള, നിസ്സാഹയതയുടെ തിരിച്ചറിവ് ഉള്‍ക്കൊണ്ടുള്ള ഒരു നോട്ടം -
              ഇതായിരിക്കാം അദ്ദേഹം പണ്ട് ക്ലാസ്സെടുത്തിരുന്ന 'കരാംഗുലീ സ്പര്‍ശത്തില്‍' നിന്നും ഇണക്ക് കിട്ടുന്ന സാന്ത്വനം !
            അപ്പോള്‍ ഞാന്‍ ആ കണ്ണില്‍ കണ്ടത്, 'രണ്ട് കണ്ണീര്‍ തുള്ളികള്‍' -
                         എന്‍റെ ജീവിതം ധന്യമായി -
-------------------------------------------------------------------------------------------------------

ആറന്മുളയില്‍ ഞങ്ങള്‍ സുഗതകുമാരി ടീച്ചറിന്‍റെ കൂടെയാണ്

                ഞാന്‍ നേരത്തെ എഴുതിയ ഒരു പോസ്റ്റ് ആവര്‍ത്തിക്കുന്നു -
അന്ന് എഴുതിയിരുന്നത് 'സംശയത്തിന്‍റെ' നിഴലില്‍ കൂടി നമ്മള്‍ അറിഞ്ഞ
വസ്തുതകളെ ആധാരമാക്കിയാണ്'-
         ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ വിഭിന്നമാണ് -
   'തണ്ണീര്‍ തടങ്ങള്‍ നികത്താന്‍, ഒരു കൊട്ട മണ്ണ് പോലും ഇട്ടിട്ടില്ല എന്ന്
മുഖ്യമന്ത്രി'
     'ഇതെല്ലാം നടന്നത് ഇടത് സര്‍ക്കാരിന്‍റെ സമയത്താണ്'
       സ്ഥലത്തിന്‍റെ 'പോക്ക് വരത്ത്' നടത്തിയത് 'ഉമ്മന്‍ ചാണ്ടിയുടെ' സമയത്താണ് - വി. എം. സുധീരന്‍ വരെ  പറഞ്ഞു 'ആറന്മുളയില്‍ ആദ്യം മുതലേ നടക്കുന്നത് കള്ളക്കളികള്‍ ആണ്' എന്ന് !
                പുറകെ പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം -
    'ഞങ്ങളുടെ സമയത്ത് അങ്ങിനെ ഒരു അനുവാദം കൊടുത്തിട്ടില്ല'
                  ഇവര്‍ രണ്ടുപേരും അല്ല എങ്കില്‍,   എനിക്കൊരു സംശയം -
                         'ഞാനാണോ അനുമതി കൊടുത്തത്' എന്ന് !
                                  'ദല്‍ഹി ഒരു സൂചന ആണേ'
    'പവര്‍ കറപ്പ്ട്സ്,അബ്സല്ല്യൂറ്റ് പവര്‍   കറപ്പ്ട്സ് ആബ്സല്ല്യൂട്ടിലി'
എന്ന മഹത് വചനം ഓര്‍ക്കുന്നത് കൊള്ളാം -
              അതുകൊണ്ടാണല്ലോ, സ്സൂര്യനെല്ലി കേസ്സിനെ കുറിച്ച് ചോദിച്ച ഒരു
മാധ്യമ പ്രവര്‍ത്തകയോട്, 'വയലാര്‍ രവി' ചോദിച്ച ചോദ്യം!
         "നിങ്ങള്‍ക്കെന്താ, അതുപോലത്തെ അനുഭവം വല്ലതും ഉണ്ടായിട്ടുണ്ടോ?"
                'ധാര്‍ഷ്ട്യത്തിന്‍റെ  പാരകമ്യം ആയിരുന്നു അത്"-
      ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നടത്തുന്ന ഈ ഒത്തുകളിയില്‍
ജനങ്ങള്‍ മടുത്തു  -
       നിങ്ങള്‍ സാധ്യത കണ്ടിട്ടുള്ള, 'നായര്‍, നാരണീയര്‍, യാക്കോബ, മാര്‍ത്തോമ,
കാന്താപുരവും, അല്ലാത്തതും ആയ വിഭാഗത്തിലും, സാധാരണ മനുഷ്യര്‍
കാംഷിക്കുന്ന ഒരു മാറ്റത്തിന് ഉള്ള വെമ്പല്‍ ഉണ്ട്-
           എനിക്ക് ആരോ ഫോര്‍വേഡ് ചെയ്ത ഒരു 'കമന്റ്റ് ഉണ്ട് -
         കുട്ടികള്‍ക്ക് വേണ്ടി, ഉപയോഗിച്ച 'ഡയപ്പറും, മൂല്ല്യ ശോഷണം വന്ന രാഷ്ട്രീയവും, സമയത്തിന് അനുസരിച്ച്  മാറ്റണം' !
               ഇല്ലങ്കില്‍ അനുഭവിക്കേണ്ടി വരുന്നത് നമ്മള്‍ തന്നെ ആണ് !
    'ടൂറിസത്തിലും, വ്യവസായത്തിലും, പരിസ്ഥിതിയിലും, 'ആ ഇക്ക' ആയാലും 'ഈ ഇക്ക' ആയാലും, തധ്യൈവ!
              ഓശാന പാടാന്‍  കുറെ 'വേലക്രിഷ്ണന്മാരും!
             നാല് കൊല്ലം, അധികാരത്തിന്‍റെ തിമിര്‍പ്പില്‍ ആറാടിയിട്ട്, ഇപ്പോള്‍
മാനസാന്തരം അഭിനയിക്കുന്നു!
                   ഇവിടെയാണ്‌ 'ആറന്മുള വിമാന താവളക്തിന്‍റെ  പ്രത്യേകത '-
            സ്വന്തം കസേരക്ക് വേണ്ടിയിട്ട്, അമ്മായി അമ്മയോടും മരുമോനോടും
'അച്ചാരം' മേടിച്ച് വന്നിട്ട് കളിക്കുന്ന ഈ കളി, പരിതാപകരം തന്നെ !
             വി. എം. സുധീരന്‍, പ്രതാപന്‍, വി.ഡി സതീശന്‍ തുടങ്ങിയ ഭരണ പക്ഷത്തുള്ള, പ്രതിനിധികള്‍ക്ക് ഉപരി, എഴുപത്തിനാല് ജനപ്രതിനിധികളുടെ വിയോജിപ്പിന് എതിരെ, എട്ടു എം. പി മാര്‍ നട്ടെല്ല് മറന്ന്‍,  അമ്മായിയുടെ
കൂടെ കൂടി -
        'ട്രേഡ് യൂണിയനെന്‍റെയും, സ്ഥാപിത വോട്ട് ബാങ്കുകളുടെയും' തിമിര്‍പ്പില്‍ ആണല്ലോ ഈ ഹൂങ്ക്'  -  മനം മടുത്ത സാധാരണ ജനങ്ങള്‍, ഇത് മടുത്തിരിക്കുന്നു.   ഇതിനപ്പുറം ഒരു ജനഹിതം ഉണ്ടെന്ന് നിങ്ങള്‍ കാണാന്‍ പോകുന്നു !
              ഇങ്ങോട്ട് വാ - 2014 ല്‍ കാണാം !
    ഇത്രയും 'പൊളിറ്റിക്കല്‍ സാറ്റെയെഴ്സ് ' വന്നിട്ടുള്ള കേരളത്തിന്‌ ആണ് ഈ ദുര്‍വിധി !
            'അമ്മ, അണ, എന്ന് എഴുതാന്‍ പറ്റിയതില്‍ ഒരു കാര്യോം ഇല്ല മാഷെ'!
----------------------------------------------------------------------------------------------------            
   ഒരു അപ്പോസ്തലനാം എബ്രഹാം വന്നു - പമ്പയാറിന്‍റെ  തായ് വഴികള്‍ സ്വായത്തമാക്കി - അതില്‍ നീര്‍ച്ചാലുകള്‍ക്ക് എതിരേയും അല്ലാതെയും 'തടകള്‍' കെട്ടുന്നു - ഇതെല്ലാം ഒരു വ്യക്തി പ്രഭാവത്തിന്‍റെ ചൊല്ലിലും ചിലവിലും !
                                       ആ കെട്ടിയ തടകള്‍ ഒരു ദേശത്തിന്‍റെ ചരിത്രം മാറ്റി എഴുതകയാണ്, എന്നുള്ളതില്‍ ലവലേശം ലജ്ജ  ഇല്ലാത്ത 'ഉളുപ്പില്ലാത്ത'  കുറെ ആളുകളും അധികാരികളും!
              "ഒരിഞ്ചു വയല്‍ പോലും നികത്താന്‍ അനുവദിക്കപ്പെടുകയില്ല എന്ന്
ആണയിട്ട് പറയുന്ന സമയത്താണ്, ഈ സ്ഥലങ്ങളെല്ലാം, നികത്തപ്പെട്ടത്!
      പെരിയാറിന്‍റെ  കൈവഴികള്‍ക്ക്‌ ഇരുവശവും ഇത് പോലെ നികത്തപ്പെട്ട
വയലുകള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്!
                             ആലുവയില്‍ നിന്ന് പറവൂര്‍ വരെ ഉള്ള ബസ്സിലുള്ള യാത്ര, കാഞ്ഞിരമറ്റത്ത്   നിന്ന് പൂ.ത്തോട്ട വരെയുള്ള യാത്ര, ഇതെല്ലാം പണ്ട് മനസ്സിന് കുളിര് നല്‍കിയിട്ടുള്ള  യാത്രകളായിരുന്നു -  റോഡിന്‍റെ രണ്ട് വശവും, നെല്‍വിളകള്‍ പൂത്തുലഞ്ഞ് കാറ്റില്‍ ആടി നില്‍ക്കുന്ന നയനാന്ദകരമായ
ദൃശ്യം -
                               കൂടാതെ 'പൊക്കാളി'  അതുപോലെ 'കരി നിലങ്ങളില്‍', വിളവെടുപ്പിനുശേഷം, ഇറക്കിവിടുന്ന 'താറാവ് കൂട്ടങ്ങള്‍' - ആ കൃഷിയുടെ ബാക്കിപത്രത്തില്‍ ജീവിക്കുന്നവരും, അതുകൊണ്ട് ജീവസന്ധാരണം നടത്തതുന്നവരുംമായ അനേകം മനുഷ്യരാണ് -
                       പതിനായിര കണക്കിന് ഏക്കര്‍ കൃഷി ഭൂമികളില്‍, ഇന്ന്
കുറ്റിയടിച്ച കമ്പിയില്‍, നീണ്ട കയറില്‍ കെട്ടിയിരിക്കുന്ന 'പോത്തിന്‍ കിടാവുകള്‍', വയല്‍ നികത്തിയ സ്ഥലങ്ങളില്‍ വീടുകള്‍, ക്രഷരുകള്‍!
                കൃഷി അസാധ്യമായ സ്ഥലങ്ങളില്‍ കണ്ടുപിടിക്കപ്പെട്ട, പുതിയ വരുമാന മാര്‍ഗം!  
        മൂവാറ്റുപുഴ ആറിന്‍റെ  തായ് വഴിയായി, പിറവത്ത് കൂടി ഒഴുകുന്ന പുഴയുടെ, രണ്ട് വശങ്ങളിലും, ഡ്രില്‍ ചെയ്ത്, പാടത്ത് നിന്ന് മണ്ണ് വലിച്ചെടുക്കുന്നു-
            ചുരുക്കത്തില്‍ നമ്മുടെ നാട്ടില്‍ നിന്ന് ലഭിക്കാവുന്ന നെല്‍വിളകളെ   എല്ലാം കഴുത്ത് ഞെരിച്ചു കൊല്ലുന്നു!
                           എന്നാലും മലയാളിക്ക് രണ്ട് നേരവും ചോറുണ്ടില്ലെങ്കില്‍,
'അസക്യതയും'!
               ആറന്മുളയില്‍ സംഭവിച്ചത്, കരുതി കൂട്ടി നടത്തിയ ഒരു കുരുതി ആയിരുന്നു എന്നതാണ് പ്രത്യേകത!
      അതും ജല സമൃദ്ധി,  പ്രകൃത്യാ അനുഗ്രഹിച്ചിട്ടുള്ള ഒരു ഭൂപ്രദേശത്ത് !
              അതിനെ ആശ്രയിച്ചു കഴിയുന്ന ഒരു ജനാവലിയെ നിസ്സഹായരാക്കി !
             നല്ല രസമായിരിന്നു കാണാന്‍, "കര്‍ഷക തൊഴിലാളി പ്രേമികളുടെ പതിച്ചു കൊടുക്കലും, പിന്നെ ജനങ്ങളെ പ്രീണിപ്പിക്കാനുള്ള,  തിരിച്ച് പിടിക്കലും"!
                      " മലയാളികള്‍ സംപൂജ്യരായി"!
                               'കൈയ്യാലപ്പുറത്ത് ഇരിക്കുന്ന 'ഏണിക്കും , തേങ്ങായ്ക്കും'
എങ്ങോട്ടും  ആകാമല്ലോ എന്നാണല്ലോ , കഴിഞ്ഞ ആഴ്ച ഇറങ്ങിയ 'പുതുമൊഴി'!
                              "തണ്ണീര്‍ തടം" നികത്തിയവനെതിരെ നടപടി കൈക്കൊണ്ട്, നിയമപ്രകാരം  സ്ഥലം തിരിച്ച് പിടിച്ച്, സര്‍ക്കാര്‍ 'മിച്ചഭൂമിയായി' വിളംബരം നടത്തുന്നു - അപ്പോള്‍ 'തണ്ണീര്‍ തടം', ഔദ്യോഗികമായി 'മിച്ചഭൂമിയായി'.
            അത് സമീപ പ്രദേശത്ത് വരുന്ന ഒരു വലിയ വികസനോദ്യമത്തിനായി, വിട്ട് കൊടുക്കുന്നു -
                         എന്താ ഒരു വിശാലമനസ്കത !
          ഫലത്തില്‍ നടന്നതോ ഒരു വ്യക്തിക്ക് വേണ്ടി -
              തണ്ണീര്‍ തടം, മിച്ചഭൂമിയായി, മിച്ച ഭൂമി, വ്യവസായ അനുയോജ്യമായ
ഭൂമിയായി , വ്യവസായമല്ലാത്ത ഒരു സംരഭത്തിന് കൈമാറ്റം ചെയ്യപ്പെടാന്‍
ഉതകുന്നതായി! ഒരു പ്രദേശത്തെ ആയിരകണക്കിന് ഏക്കര്‍ കൃഷി നടന്നിരുന്നത്, ഇല്ലാതെയായി, സമീപ പ്രദേശത്തെ കുടിവെള്ളം ഇല്ലാതെയായി!
                "ഇതാണ് വികസനം"!
                       ഇത് തുടങ്ങിവെച്ചത് ഞങ്ങളല്ല അവരാണ്, എന്ന് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് പിടിച്ചു, പൊതുജനത്തെ 'കൊഞ്ഞനം കുത്തി'
കാണിക്കുന്നു !        
                                       പിന്നെ പി.പി.പി അടിസ്ഥാനത്തില്‍ അന്തര്‍ദേശീയ വിമാനത്താവളത്തിനായി , അംബാനിയും കൂടെ ചേര്‍ന്നപ്പോള്‍,
കേന്ദ്ര സുരക്ഷ വകുപ്പിന്‍റെ സാങ്കേതികമായ അനുവാദതടസ്സം പൊടുന്നനെ ഇല്ലാതെയായി, മത്സരിച്ച്' പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ക്ലിയറന്‍സും!
        ഈ കൈമാറ്റത്തിനിടയില്‍, മാഡത്തിന്‍റെ മരുമോനും താല്‍പര്യമുണ്ടെന്ന് കേള്‍ക്കുന്നു -
           'അതുകൊണ്ടായിരിക്കാം, വേണമെങ്കില്‍ ചക്ക വേരിലും കായ്ച്ചത്'!
           'ഇതിനൊക്കെയാണ് 'ഏകജാല സംവിധാനം' എന്ന് പറയുന്നത്!
                      ഒറ്റ ജാലകം മതി - 'പണം' !  പരുന്ത് പോലും പറക്കില്ല !
                   'പാര്‍ലിയമെന്റു കമ്മിറ്റിയും, കേരളത്തിലെ എഴുപത്തിനാല് ജനപ്രതിനിധികളും' വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും, വടക്കന്‍ കാറ്റിന്‍റെ
ശക്തിയില്‍ എല്ലാം പറന്നു പോയി!      
                  അന്തര്‍ദേശീയ വിമാനത്താവളത്തിന്‍റെ പറയപ്പെടുന്ന ഒരു സൗകര്യം,
'ശബരിമല ദര്‍ശനം' സുഗമമാകും എന്നതാണ്!
          'അയ്യപ്പ സേവാ സംഘം' പോലും അതിനെ പിന്‍ താങ്ങിയിട്ടില്ല!
              'അയ്യപ്പനേക്കാള്‍ അയ്യപ്പഭക്തി അംബാനിക്ക് വന്നാല്‍, പിന്നെ ആര് പിടിച്ചാലും നില്‍ക്കുമോ'!
YouTube - Videos from this email

---------------------------------------------------------------------------------------------------------
    

Thursday, December 19, 2013

ദേവയാനികള്‍ എന്നും പ്രശ്നമായിരുന്നു !

                 "കചന്‍റെയും ദേവയാനിയുടെ കഥ ഓര്‍മയില്ലേ, "        
 കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയിട്ട്, നാഷണല്‍ ടി. വി യില്‍ കാണുന്നതിന്  ആധാരമാണ് ഈ കുറിപ്പ് -
                     അമേരിക്കയിലെ ഇന്ത്യന്‍ കൌന്സുലേറ്റിലെ ഒരു സീനിയര്‍ ഉദ്ദ്യോഗസ്ഥയായ, 'ദേവയാനി ഖോബ്രാഗടയെ, (വായില്‍ കൊള്ളാത്ത പേരു) കുട്ടിയെ സ്കൂളില്‍ വിടാന്‍ പോകുന്ന അവസരത്തില്‍, പിടിച്ചിറക്കി വിലങ്ങ് വെച്ച് അവിടത്തെ പോലീസുകാര്‍ കൊണ്ടുപോകുന്നു!
                അവരുടെ വസ്ത്രങ്ങള്‍ വരെ അഴിപ്പിച്ച് 'കാവിറ്റി' പരിശോധനയും
നടത്തി, മയക്കുമരുന്നിനും, കൊലപാതകങ്ങള്‍ക്കും ആയ പ്രതികളുടെ കൂടെ അടക്കപ്പെടുന്നു!  
            "മാധ്യമത്തിന് നല്ല ഒരു സ്കൂപ്പ് "
              ഇന്ത്യന്‍ സര്‍ക്കാരിനും ചമ്മല്‍.
    "സായിപ്പ്" പറയുന്നത്, അവിടത്തെ  നിയമ വ്യവസ്ഥകള്‍ വെച്ച്, അവര്‍
കുറ്റക്കാരി എന്ന് കണ്ടു"-  എന്നാണ്-
                 കുറ്റം എന്താണ്?
     അവിടത്തെ വേതന വ്യവസ്ഥകള്‍ അനുസരിച്ചുള്ള ശമ്പളം വേലക്കാരിക്ക്‌    നല്‍കിയില്ല -
                അപ്പോള്‍ ഇതൊരു തൊഴില്‍ തര്‍ക്കം ആണ് -
         ഇന്ത്യയില്‍ നിന്നും ഉണ്ടാക്കിയ കരാര്‍ പ്രകാരം, ആ ജോലിക്കാരിക്ക്,
വിസയും, ടിക്കറ്റും, താമസവും, 'മെഡിക്കല്‍ ഇന്‍ഷുറന്‍സും'  എല്ലാം ഏര്‍പ്പാടാക്കി കൊണ്ടാണ് അവരെ കൊണ്ടുപോയത്-      
                 ആറുമാസം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ മുങ്ങി -
     കാരണം, അവിടത്തെ 'വീട്ടു ജോലിക്കാരുടെ തലത്തിലുള്ള ;അഞ്ചിരട്ടി ഇപ്പോള്‍ കിട്ടുന്നില്ല എന്ന തോന്നലാല്‍' -
                          ഈ കാര്യങ്ങള്‍ കാണിച്ച്  അവര്‍ റിപ്പോര്‍ട്ട് ചെയ്തു -
           അതിന്മേല്‍ അവിടത്തെ പോലീസിന്‍റെ  മറുപടി കിട്ടിയില്ല -
         മനുഷ്യാവകാശത്തിനു പേര് കേട്ട അമേരിക്കയില്‍ -
              ഒരു പീഡിതനേയും നിരാശ്രയരാക്കുകയില്ല-
       അങ്ങിനെയുള്ള അവസരങ്ങളില്‍, അവര്‍ക്ക് ആശ്രയത്വം നല്‍കും!
                            "മഹനീയമായ ആശയം"
       നൂറ്റാണ്ടുകളായിട്ട് 'അടിമത്വത്തിന്' വേദി ആയിരുന്ന ഒരു രാജ്യം!
                  അവര്‍ക്ക് സ്വാതന്ത്ര്യവും സമത്വവും കിട്ടി, പിന്നെ കുറെ നൂറ്റാണ്ടുകള്‍ പോലും ആയില്ല, 'ഉണ്ണാമന്മാര്‍' ആയി കേറിയ അവരും 'വെളിച്ചപ്പാടുകള്‍'
ആകാന്‍!  
               "എന്‍റെ എല്ലാം എന്‍റെ, നിന്റേതും എന്‍റെ"
                     എന്ന തരത്തില്‍ അധപ്പതിക്കാന്‍ -
          അതിനയാരിക്കാം ലോകം മുഴുവന്‍ പ്രയോഗിച്ച  ആ ചൊല്ല് -
                  "അമേരിക്കന്‍ ജിന്ഗോയിസം"-  
        അത് പോട്ടെ - മാധ്യമങ്ങളില്‍ കൂടി നമ്മള്‍ കേട്ടു -
   പല രാജ്യങ്ങളിലും, അമേരിക്കന്‍ എമ്പസ്സികളിലേ പ്രവര്‍ത്തകര്‍ക്ക്
തോന്നിയ പോലെ ഉള്ള 'വേതന വ്യവസ്ഥകള്‍ ആണ് എന്ന് -
              ചില ഇടങ്ങളില്‍ ഒരു ദിവസം 'ഒരു ഡോളര്‍' എന്ന നിരക്കില്‍ ആണ് എന്ന് -
                  ഒരു ഡോളര്‍ എന്ന് പറഞ്ഞാല്‍ "അറുപതു രൂപ"-
      നമ്മുടെ നാട്ടില്‍ ഒരു ദിവസം (അതും രണ്ട് മണി വരെ) അറുന്നൂറ് രൂപ എങ്കിലും കൊടുക്കണം - ഒരു പണിക്കാരനെ കിട്ടാന്‍ -
               "അമേരിക്കയിലേ നിയമങ്ങള്‍ക്കു അവിടെ  താമസിക്കുന്ന എല്ലാരും വിധേയരാണ് - " ഇതാണ് ന്യായവാദം -
                   ശരി സമ്മതിച്ചു -
            അങ്ങിനെ എങ്കില്‍, സൌദിയിലും, കുവൈത്തിലും, ഖത്തറിലും ഉള്ള,
അമേരിക്കന്‍ സൈനിക മേഖലകളിലും, അത് പോലെ ആ രാജ്യങ്ങളുടെ നിയമ
സംഹിത അനുവര്‍ത്തിക്കേണ്ടതല്ലേ  -
               "എങ്കില്‍ പല സായിപ്പിന്റെയും തല കാണില്ലായിരുന്നു"!  
       പോട്ടെ, ഒന്നും വേണ്ട, 'സ്വവര്‍ഗ രതി', ജീവപര്യന്തം വരെ  ശിക്ഷ നല്‍കാം
എന്ന് നമ്മുടെ സുപ്രീം കോടതിയുടെ കണ്ടെത്തലോടെ, 'ഗേ മാരിയേജ്' വരെ
സാധൂകരിച്ച, ഇത്തരം ഡിപ്ലോമാറ്റുകള്‍ക്ക് എതിരെ ഒരു എഫ്. ഐ. ആര്‍
 ഫയല്‍ ചെയ്യേണ്ടി വന്നാലോ !
       "ദൈവം സഹായിച്ച് അങ്ങിനെ ഒരു സംഭവം, ഒഴിവാക്കുക എന്നതില്‍
മിടുക്കന്മാര്‍ ആണല്ലോ , പോലീസും 'സി.ബി. ഐയും" -
              "നമ്മള്‍ വിതച്ചത് നമ്മള്‍ തന്നെ കൊയ്യും"  
          അപ്പോഴേ  വീയന്നയും, ഹ്യൂമന്‍ രൈട്ട്സും ഒക്കെ  ആക്ടീവ് ആകു !
                             ഈ പറഞ്ഞെതല്ലാം, വിദേശകാര്യ മന്ത്രാലയങ്ങളില്‍ കൂടി
പരിഹാരം കാണേണ്ട വിഷയങ്ങള്‍ ആയിരുന്നു -
                അല്ലാതെ ഡിപ്ലോമാറ്റിക് പദവിയിലുള്ള, അതും ഒരു സ്ത്രീയെ
ഇത് പോലെ തേജോവധം ചെയ്യേണ്ടി വരുന്ന ഒരു തലത്തിലേക്ക് വന്നത്
തികച്ചും 'നാണക്കേടാണ്' -
                             'ആര്‍ക്ക് '!!!!!!!!!!!!!!
            അവസാനം കേട്ടത് അവരെ അമേരിക്കയിലെ ഐക്ക്യ രാഷ്ട്ര ആസ്ഥാനത്തേക്ക് മാറ്റി എന്നാണ് -
              ശരിക്കും അവരെ അമേരിക്കയിലെ, ഒഴിഞ്ഞു കിടക്കുന്ന  ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ സ്ഥാനത്തേക്ക് നിയോഗിക്കുക ആയിരുന്നു,
 നമ്മള്‍ക്ക് സായിപ്പിന് നല്‍കാന്‍ പറ്റിയ  മരുന്ന്!
         
------------------------------------------------------------------------------------------------

Tuesday, December 10, 2013

വേലകൃഷ്ണന്‍റെ ബാലലീലകള്‍ - 2

                            കഴിഞ്ഞ തവണ ഞാന്‍ എഴുതിയത് പൊതുവായി നമ്മള്‍ കാണുന്ന കാഴ്ചകള്‍ - നമ്മുടെ നാട്ടില്‍ നടക്കുന്ന ഇടതിന്‍റെയും വലതിന്‍റെയും ക്രിയാകര്‍മങ്ങള്‍ -  ഇനി എഴുതുന്നത് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ -
           കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ കൂടി ഞാന്‍ എഴുതിയതിന്, പലരും
മെയില്‍ ചെയ്ത ഒരു ചോദ്യമാണ് "ഇതില്‍ നമ്മള്‍ക്ക് എന്താ ചെയ്യാന്‍ പറ്റുക?"
                    തുളസീവനത്തിന്‍റെയും, ബെര്‍ലിയുടെയും പോസ്റ്റുകളില്‍ കൂടി
പല കാര്യങ്ങളും വെളിയില്‍ വരുന്നുണ്ട് - പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം
അവര്‍ക്കും ഇല്ല - "പവലിയനില്‍ ഇരുന്ന് കമ്മന്റു പറയാന്‍, എഴുതാന്‍ കഴിവുള്ള എല്ലാപേര്‍ക്കും പറ്റും -
                    സാക്ഷര കേരളം, ഇന്ത്യയിലെ മറ്റ് ഏതു സംസ്ഥാനങ്ങളില്‍  നിന്ന്
പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്ക് ഒരുപടി മുന്നില്‍ നിന്നിട്ടുണ്ട്, നമ്മുടെ നാട്ടിലെ സാഹിത്യ സാമൂഹ്യ നായകന്മാരുടെ കൃതികള്‍ !
               ഓ. വി. വിജയനും, വി.കെ.എനും, സഭ്യതയുടെ വരമ്പുകള്‍ വിട്ട്, ഇവിടെ സംഭവിക്കുന്ന മൂല്യോച്ച്യുതിയെക്കുറിച്ചും, ഈ പോകുന്ന പോക്കിനെ കുറിച്ചും ഒത്തിരി എഴുതിയിരുന്നു-
             മലയാളികള്‍ ഇതെല്ലാം ഇഷ്ടപൂര്‍വം വായിച്ചു - എന്നിട്ട് അവനവന് തോന്നുന്നപോലെ, തല്‍ക്കാര്യങ്ങള്‍ - പ്രീണനങ്ങളാല്‍ ചെയ്യുന്ന തന്നിഷ്ടം -
                            ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 'പൊളിറ്റിക്കല്‍ സാറ്റയെഴ്സ്' പ്രമേയമായി നിര്‍മിക്കപ്പെട്ട സിനിമകള്‍ മലയാളത്തിലാണ് -
                            ഇവിടെ നടക്കുന്ന ഓരോ സംഭവങ്ങളെ കുറിച്ചും, അതിന്‍റെ  അകത്തളങ്ങളില്‍ നടക്കുന്ന അന്തര്‍നാടകങ്ങളെ കുറിച്ചും, മറ നീക്കി അനവധി
സിനിമകള്‍ വിജയപ്രദമായി  ഓടിയ നാട്.
          'സിനിമാലയും', 'പോളി ട്രിക്ക്സും' വക്കീല്‍ 'ജയശങ്കറിന്‍റെ '' വാരാന്ത്യ' പ്രക്ഷേപണങ്ങളും എല്ലാം പൊതുജനം ആസ്വദിക്കുന്നുണ്ട് - അല്ല എങ്കില്‍ അവരുടെ പരിപാടികള്‍ ചാനലുകാര്‍ പണ്ടേ നിറുത്തിയേനെ -
                           ഇതെല്ലാം കണ്ട്, സമയം കളയുക, വെറുതെ ആസ്വദിക്കുക, അത്ര മാത്രം- ഇന്നത്തെ ദിവസം സന്തോഷപ്രദം!
                        ഇതെല്ലാം കഴിഞ്ഞ് തിരഞ്ഞെടുപ്പ് വരുമ്പോള്‍, ഇളക്കി വിടുന്ന പ്രച രണങ്ങളില്‍ , ഞാന്‍ നായരും, നീ ശ്രീനാരായണീയനും പിന്നെ ചിലര്‍ ക്രിസ്ത്യാനികളും ,  മുസ്ലീങ്ങളും ആയി മാറുന്നു.
                  "ഹിന്ദു മതത്തിലെ, സവര്‍ണരുടെ അല്ലെങ്കില്‍ 'ബ്രാഹ്മണ്യത്തിന്‍റെ'
അപ്രമാദിത്യം  സഹിക്കവയ്യാതെയാണ് കേരളത്തിലും, ഇന്ത്യയില്‍ ഒട്ടാകെയും ആളുകള്‍ മത പരിവര്‍ത്തനം നടത്തിയത്-
                           തത്തുല്ല്യ മാനവീകയത മുന്‍നിര്‍ത്തി വന്ന അവരെ പല തട്ടുകളില്‍ലായി കാണുന്ന സമീപനം,  ചേക്കേറിയ അവര്‍ക്കും വിനയായി !
                       "ഞങ്ങള്‍ ചേരമാന്‍ പെരുമാളിന്‍റെ , അല്ലെങ്കില്‍ 'സാമൂതിരി'
രാജ കുടുംബങ്ങളില്‍ നിന്ന്, അതും അല്ലെങ്കില്‍ ഞങ്ങളുടെ പൂര്‍വികര്‍ ഇന്ന നമ്പൂതിരി ഇല്ലത്തില്‍ നിന്ന്,  മതം മാറിയതാണ് എന്നു പറയുന്ന, അല്ലെങ്കില്‍ 'നാല് ജോര്‍ജുകുട്ടി' കൈയ്യിലുള്ള  അവരുടെ അഹന്ത-
          ഇത് ഞാന്‍ പറയുന്നത് മാത്രമല്ല - അങ്ങിനെ മാറപ്പെട്ട, ഒരു വ്യക്തിയായ   'അരുന്ധതി റോയി യുടെ' ബുക്കില്‍  പറഞ്ഞിട്ടുണ്ട്',  എന്ന് പറഞ്ഞാല്‍, നിങ്ങള്‍ക്ക്   വിശ്വാസം വരും എങ്കില്‍  അങ്ങിനെ ആയിക്കൊള്ളു !
              എനിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു  'സ്തോത്രം', എന്‍റെ  അണ്ണാക്കില്‍ തിരുകി, നിങ്ങക്ക് ഇഷ്ടപ്പെടുന്ന ഒരു സംവിധാനത്തില്‍ ആക്കി മാറ്റാന്‍ ഇടയാക്കിയ ഒരു പ്രയത്നം -
                 താത്വിക ജല്‍പ്പനങ്ങളും, തങ്ങളും, തിരുമേനിയും, തിരുമുല്‍പ്പാടും, പറയുന്നത്, ചെയ്യാനുള്ള ഒരു അടിയൊഴുക്ക് - എന്താ, നമ്മളുടെ കാര്യം സ്വയം മനസ്സിലാക്കാനുള്ള കെല്‍പ്പില്ലേ നമ്മള്‍ക്ക് -
              പിന്നെ  ചിന്താശേഷിയുള്ള വ്യക്തിത്വത്തിന് എന്താ പ്രസക്തി !
                        എന്‍റെ അച്ഛന്‍ മരിച്ചപ്പോള്‍ പറഞ്ഞു, 'പടിഞ്ഞാറേ ആ 'ചുള്ളിതെങ്ങിനു' താഴെ 'സംസ്കരിക്കണം' എന്ന് -
                        അങ്ങേരുടെ ചുടലിയില്‍ നിന്ന്  ഉയരുന്ന പുക, ഒരു വളരുന്ന
തെങ്ങിനെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്നതാണ് എനിക്ക് അതില്‍ കൂടി  മനസ്സിലാക്കി തന്നത്-!
           അത് പോട്ടെ, അടുത്ത കാലത്താണ്, സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ഉണ്ടായത് -
                     തിരഞ്ഞെടുപ്പില്‍,  ആരെയും   സ്വീകാര്യമല്ല എന്ന അഭിപ്രായം രേഖപ്പെടുത്താനുള്ള   സ്വാതന്ത്ര്യം -
    പലരും പല അഭിപ്രായങ്ങളും പറഞ്ഞു - ഭരണ പക്ഷവും പ്രതിപക്ഷവും ഒരുപോലെ നെഞ്ചത്തടിച്ചു !
      "അങ്ങിനെ വന്നാല്‍, പിന്നെ എന്താണ് മാര്‍ഗം എന്നത് 'നിയമഘടനയില്‍' പറഞ്ഞിട്ടില്ല! അത് ആരാജകത്വം  ഉണ്ടാക്കും !
                 ഭരണ പക്ഷവും പ്രതിപക്ഷവും നടത്തുന്ന 'പൂട്ടുകച്ചവടം' കണ്ടു മടുത്തവരാണ് സാധാരണക്കാരന്‍ -
              എന്തിനും 'അന്വേഷണ കമ്മീഷന്‍', അതും 'പാര്‍ലിയമെന്‍റെറി കമ്മിറ്റി'
വേണോ, ജുഡീഷ്യല്‍ അന്വേഷണം വേണോ, എന്ന തര്‍ക്കം - അതും കഴിഞ്ഞ്
'സിറ്റിങ്ങ് ജഡ്ജി' വേണം എന്ന മറുവാദം -
                              'ജഡ്ജിമാരുടെ കീഴില്‍ വനിതാ വക്കീലന്മാര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം കൂടി പത്രങ്ങളില്‍ വായിച്ചപ്പോള്‍, ആ പ്രതീക്ഷയ്ക്കും ഒരു മങ്ങലേറ്റു!
    അവസാനം, ഇതെല്ലാം മൂത്തു കഴിഞ്ഞാല്‍ ,വെച്ച്  മാറാനുള്ള 'ചീട്ടുകളായി'
ഇവയെല്ലാം തീരും - പ്രൊസിക്ക്യൂഷന്‍ ഒഴപ്പും, എ.ജി  'കോഴികള്ളനു' വരെ നേരിട്ട് ഹാജരാകും! കീഴ് കോടതിയില്‍ തോല്‍ക്കുന്ന കേസിന് മേല്‍കോടതിയില്‍ 'അപ്പീല്‍' കൊടുക്കാതിരിക്കും!
         'നിയമം നിയമത്തിന്‍റെ വഴിയെ' എന്ന് പറഞ്ഞു മാറുന്ന വ്യവസ്ഥിതിയുടെ സൗകര്യങ്ങള്‍ !
            ജനാധിപത്യത്തില്‍ 'റൈറ്റ് ടു റിക്കാള്‍' എന്നൊരു സൗകര്യവും ചില രാജ്യങ്ങളില്‍ ഉണ്ട് - നമുക്ക് ഇങ്ങനെ ഒരു 'ഭരനാഘടന ഭേദഗതി' ചിന്തിക്കാന്‍ പോലും പറ്റുമോ!  ഭേദഗതിക്ക് പാര്‍ലിയമെന്റില്‍ നാലില്‍  മൂന്ന് വോട്ട് കിട്ടണം!
വനിതാ ബില്‍, ജനലോക്പാല്‍, അങ്ങിനെ പലതും നോക്കുമ്പോള്‍, അറുപത് ശതമാനത്തില്‍ കൂടുതല്‍ ആകെ അനുകൂലിചിട്ടുള്ളത് " അവരുടെ" സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് മാത്രം!  
          സംഹിതകള്‍ എല്ലാം ഉന്നതങ്ങള്‍ തന്നെ', അല്ലെങ്കില്‍ അതില്‍ ആളുകള്‍ ആകൃഷ്ടരാവുകയില്ലല്ലോ !
                              അത് കയ്യാളുന്ന ഇപ്പോഴത്തെ ആളുകളുടെ പ്രവര്‍ത്തികളും അനുഷ്ടാനങ്ങളും ഒരു 'ആത്മപരിശോധനക്ക് വിധേയമാകേണ്ടി ഇരിക്കുന്നു!
                 പ്രബുദ്ധരായ കേരളം - ഭാരതീയര്‍ !
        അവിടെയാണ് 'ആരെയും സ്വീകാര്യമല്ല' എന്ന വിധിയുടെ പ്രസക്തി -
                         പണ്ട് 'അസ്സാം ഗണ സംഗ്രഹാം പരിഷത്ത്' തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചപ്പോള്‍, ഇരുപത്തി ആറു വോട്ടു കിട്ടിയ ആളുകളെ കൂട്ടി മന്ത്രിസഭ ഉണ്ടാക്കി.
             മലയാളികളെ സംബധിച്ചിടത്തോളം 'ഇടത് അല്ലെങ്കില്‍ വലത്', ഈ മരുന്ന്, നമ്മള്‍ മാറി മാറി കഴിക്കാന്‍ തുടങ്ങിയിട്ട് ആയസ്സു തീരാറായി!
                   ഒരു സീനിയര്‍ സിറ്റിസന്‍റെ ജല്‍പ്പനം ആണെന്ന് നിരീച്ചോളൂ -
         ഇടത്തും വലത്തും ഒത്തു ചേര്‍ന്നു നമ്മളെ കഴുതയാക്കുന്നു-
                         ഏതു പ്രശ്നങ്ങള്‍ക്കും "ഇത് തുടങ്ങി വെച്ചത് ഞങ്ങളല്ല - അവരാണ്"  എന്ന 'ആപേക്ഷിക സിദ്ധാന്തം' - ഞങ്ങള്‍ മടുത്തിരിക്കുന്നു -
           മന്ത്രിമാര്‍ പോലും അറിയാതെ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടപ്പിലാകുന്നു!
               ഏതു കേസും വെച്ച് മാറാനുള്ള കരുക്കള്‍ ആകുന്നു-
      ടി. പി വധക്കേസിലെ പ്രതികള്‍, ജയിലില്‍ 'ബര്‍മ്മൂട' ഇട്ട്, 'ഐ ഫോണും ഉപയോഗിച്ച് ഫേസ് ബുക്കില്‍ വിരാജിക്കുന്നു! 'തീഹാര്‍ ജയില്‍' ത്രീ സ്റ്റാര്‍ ആണെങ്കില്‍, നമ്മുടെ ജയിലുകള്‍ 'ഫൈവ് സ്റ്റാര്‍' ആണ്- അതാണ്‌ നമ്മുടെ
രാഷ്ട്രീയ പ്രബുദ്ധത!
            (അതും സൃഷ്ട്ടിക്കപ്പെട്ടവയാണോ എന്ന് വ്യക്തമല്ല)
    പാവം പോലീസ് ഡി. ജി. പി - സരിത നായരെ സംരക്ഷിച്ചു എന്ന് കണ്ടപ്പോള്‍ അങ്ങേര് 'കോണ്‍ഗ്രസ് അനുഭാവിയായി, ടി. പി വധ കേസ്സിലെ  പ്രതികള്‍ കാരണം അങ്ങേരു 'ഇടത് പക്ഷ' അനുഭാവിയായി-
                           സര്‍ക്കാര്‍  ഉദ്യോഗസ്ഥന്മാരുടെ ഒരു ഗതികേടേ!
              എന്നിട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ നിരീക്ഷണവും  -
       "തടവുപുള്ളികള്‍ക്കും മാനുഷിക പരിഗണന കിട്ടേണ്ടതല്ലേ"!  
    'സി.ഐ.ടി. യു , ഐ.എന്‍. ടി. യു. സി, കുടുംബശ്രീ, ജനശ്രീ , പിന്നെ വിവിധ ട്രേഡ് യൂണിയനുകള്‍ എന്നിങ്ങനെ പോകുന്നു രണ്ട് പക്ഷത്തിന്‍റെയും, സ്ഥിര വിധേയത്വ വോട്ട് ബാങ്കുകള്‍ !  
         ഞങ്ങള്‍ മാറി, മാറി വരും എന്ന ആ ധാര്‍ഷ്ട്യത്തിനു ഒരു മറുപടി ആണ്
ഉദ്ദേശിച്ചു വരുന്നത് -
            'ഡല്‍ഹി തിരഞ്ഞെടുപ്പ്' ഒരനുഭവ പാഠം ആയി കാണണം -
     ഇതിന് നമ്മുടെ അഖിലലോക പാര്‍ട്ടിയുടെ ഒരു വക്താവ് പറഞ്ഞതാണ് രസകരം!
            "അവിടെ ഇടത് കക്ഷികള്‍ മത്സരിച്ചിരുന്നില്ല, അതുകൊണ്ടാണ് 'ആം' പാര്‍ട്ടിക്ക് ഇത്രയും സീറ്റ് കിട്ടിയത്' എന്ന്!
            എന്താ തൊലിക്കട്ടി!
    പാലക്കാട് പ്ലീനത്തിന്, അഖിലലോകതോഴിലാളി പ്രേമികള്‍, തുടക്കത്തില്‍
മൈക്കില്‍ കൂടി പ്രഖ്യാപിച്ച് പാടിയത് "അന്താരാഷ്ട്ര ഗാനം" എന്നായിരുന്നു!    
      എന്നത് നമ്മള്‍ ടി. വിയില്‍ കൂടി കണ്ടതാണ്.
                            പിന്നെ ഒരു മൊഴം നീട്ടി ഒരേറും എറിഞ്ഞു -
                          'മതനിരപേക്ഷകത' ആണ് കാലത്തിന്‍റെ ആവശ്യം - അടുത്ത തിരഞ്ഞെടുപ്പിന് ശേഷം, 'കൊണ്ഗ്രാസിനെ '
 "താങ്ങേണ്ട ഗതികേട് വന്നാല്‍, ഇപ്പോഴേ  ഒരു മുന്‍‌കൂര്‍ ജാമ്യം!    
              പിന്നെ കുറെ സാത്വിക  പ്രഖ്യാപനങ്ങളും -
    അണികള്‍ വിനയമായി പെരുമാറണം, കുടിക്കരുത്, ബ്ലേഡ് മാഫിയയില്‍ നിന്ന് അകന്നു നില്‍ക്കണം തുടങ്ങിയ സങ്കീര്‍ത്തനങ്ങള്‍ !
             കേള്‍ക്കാന്‍ നല്ല രസമുണ്ട് -
    "ചാക്കിന്‍റെ" പരസ്യ തണലിലും, 'മന്ത്രി പോലും അറിയാതെ 'ചക്കീട്ട പാറ' ഘനനം നടക്കുമ്പോഴും ആണ്, അണികളെ ഉദ്ദേശിച്ചുള്ള ഈ 'ശുദ്ധികലശം'!
         ഇന്ന് മുഖ്യമന്ത്രി ഇടുക്കിയില്‍,  'ആപ്പീസില്‍ ഇരുന്ന് ചെയ്യാന്‍ പറ്റാത്ത ജോലി', അവിടെ പോയി ചെയ്യുമ്പോള്‍, 'ക്ലിഫ് ഹൌസ്' ഉപരോധം തകര്‍ക്കുന്നു. അതും ഉച്ച വരെയേ ഉള്ളൂ - പ്രകൃതിയുടെ വിളിയും നമ്മള്‍ മുന്നില്‍ കാണണമല്ലോ! ഞങ്ങള്‍ ഭരണകഷി പോലെയല്ല. സംഭവിച്ച തെറ്റുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, അത് തിരുത്തി മുന്‍പോട്ട് പോകുന്നവരാണ്!          
         അത് കൊണ്ട് ഇന്നത്തെ പ്രശോഭമല്ലാത്ത 'ക്ലിഫ് ഹൌസ്' ഉപരോധത്തില്‍, പോളിറ്റ് ബ്യുറോ പ്രതിഭകളില്‍ പലരും ഉണ്ടായിരുന്നില്ല- അവര്‍ക്ക് വേണ്ടാത്ത 'അച്ചുമ്മാവന്‍' ഉദ്ഘാടിച്ചു- കൂട്ടത്തില്‍ അദ്ദേഹം 'കേജ്രിവാളിനെ' പാര്‍ട്ടിയുടെ അനുവാദം ചോദിക്കാതെ അഭിനന്ദിക്കുകയും ചെയ്തു!
      അപ്രധാനമായ അടിയന്തിരത്തിന് അപ്പൂപ്പനെ അയയ്ക്കുന്ന പോലെ!
ഇന്നലെ മുഴുവന്‍ ടി. വി കണ്ട് വിവരങ്ങള്‍ അറിഞ്ഞ പൊതുജനങ്ങള്‍ക്ക് ഒരു പുതിയ അറിവും നല്‍കി!
                     "മൂന്ന്‍ പ്രാവശ്യം മുഖ്യ മന്ത്രി ആയിരുന്ന ഷീല ദീക്ഷിത് 'അന്‍പതിനായിരം' വോട്ടിന് പരാജയപ്പെട്ടു" എന്ന്  -  
                       ആവര്‍ത്തനം വിരസമാണ് -
          ഇടതായാലും വലതായാലും, ആര് വരുമ്പോഴും ശരാശരി അറുപതു ശതമാനമേ വോട്ടു ചെയ്യുന്നുള്ളൂ ! ബാക്കി  നാല്‍പത്,  മനം മടുത്തവര്‍ !
              ഈ വ്യവസ്ഥിതിയോട് എതിര്‍പ്പുള്ളവര്‍ക്ക് അത് പ്ര കടിപ്പിക്കാനും ഒരു വേദി ഉണ്ടാകട്ടെ -
   ഉദാഹരണത്തിന് 'ബി.ജെ. പിക്ക് അല്ലെങ്കില്‍, ഇടതും വലതും അല്ലാത്ത ഒരു പാര്‍ട്ടിക്ക് -
         മരുന്നിന് പോലും ഭാരവാഹിത്വത്തില്‍ മറ്റു മതക്കാര്‍ ഇല്ലാത്ത പാര്‍ട്ടികള്‍ പോലും 'സെക്ക്യുലാര്‍' ആണ്!
                   നമ്മള്‍ കേരളത്തില്‍ 'ബി.ജെ. പിക്കോ, പി. ഡി. പിക്കോ വോട്ടു ചെയ്തു എന്നത് കൊണ്ട്, അവരൊന്നും ഭരണത്തില്‍ വരാന്‍ പോകുന്നില്ല-
              വാജ്പേയി കുറച്ചു കൊല്ലങ്ങള്‍ കേന്ദ്രം ഭരിച്ചപ്പോള്‍, ഇവിടെ സാമുദായിക കലാപങ്ങള്‍  ഒന്നും ഉണ്ടായില്ല -  
      (പണ്ട് കേരളത്തില്‍ നിന്നുള്ള പി.സി തോമസ്‌, എന്‍.ഡി. എ യുടെ കേന്ദ്ര സര്‍ക്കാരില്‍ ഉണ്ടായിരുന്നില്ലേ! ഇപ്പോള്‍ അല്‍ഫോന്‍സ്‌ കണ്ണന്താനവും)
                   അവര്‍ കേരള ഭരണത്തില്‍  ഒട്ടു വരാനും പോകുന്നില്ല-
     ഈ പൂട്ടുകച്ചവടം നിറുത്തണമെങ്കില്‍, ജനങ്ങളുടെ നാഡി ഇടിപ്പ്, ഇവരാണ് കൈയ്യാളുന്നത് എന്ന തോന്നല്‍ മാറ്റണം. എങ്കില്‍, നമ്മള്‍ പൊതുജനം കാണിക്കേണ്ട  മിനിമം ചില 'അടവ് നയങ്ങളാണ്' ഞാന്‍ ഉദ്ദേശിച്ചത് -
        'മതസൌഹാര്‍ദം, ആദിവാസി,  പിന്നോക്ക സമുദായം, ന്യൂനപക്ഷം,
മതനിരപേക്ഷത, സവര്‍ണ്ണര്‍, സവര്‍ണരില്‍ അവര്‍ണ്ണര്‍, എത്ര തട്ടുകളായി
സൗകര്യപ്രദം ഇവര്‍ തരം തിരിച്ചിരിക്കുന്നു!
             ഇതിന്‍റെ  നേട്ടങ്ങളോക്കെയോ കുറെ ചില പിടിപാടുള്ള ആളുകള്‍ക്കും!
               അതിനായി ഒന്നുകില്‍ 'റൈറ്റ് ടു റിജെക്ട്‌'  എന്ന സ്വാതന്ത്ര്യം ഉപയോഗിക്കുക, അല്ലെങ്കില്‍ ജയിക്കാന്‍ സാധ്യത ഇല്ലാത്ത ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യുക -
               നമ്മുടെ നേരെ പല്ലിളിച്ച് കാണിക്കുന്ന ഇവരേ, നമുക്ക് ഒന്ന് 'ചക്ക കുത്തി' കാണിക്കാന്‍ പറ്റി എന്ന ഒരു മനസുഖം -
        കെ.പി. സി. സി യും 'പോളിറ്റ് ബ്യൂറോയും' കുത്തി ഇരുന്ന് ചിന്തിക്കട്ടെ -
                            ഈ പാളിച്ച എങ്ങിനെ വന്നു എന്നത്?
                  ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നമ്മുടെ നാട്ടിലെ  ഈ പ്രതിപക്ഷ ചെന്കീരികളെല്ലാം ആര്‍ക്ക് വോട്ട് ചെയ്തോ എന്തോ?
           സ്വാതന്ത്ര്യം കിട്ടി അറുപത് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും, ഡല്‍ഹിയില്‍ ഒരു 'ബൂത്ത്' പോലും തുറക്കാന്‍ കഴിഞ്ഞിട്ടില്ല!  
                          പേരിന് പോലും ഒരാള്‍  ഇല്ലായിരുന്നു !
                          "കേരളത്തില്‍ എന്താ ഒരു   അഹന്ത!"
         'രണ്ട് കാലിലും മന്തുള്ള ആള്‍, ഒരു കാലില്‍ മന്തുള്ള ആളെ കളിയാക്കുന്നത് പോലെ -'  
   നമ്മുടെ നാട്ടില്‍ 'പ്രാഥമിക' ചിന്തയേക്കാള്‍ ഉപരി, പ്രാദേശിക ചിന്തയാണ് -
           "കൊണ്ടേ പഠിക്കൂ എങ്കില്‍, അങ്ങനെ ആയിക്കോളൂ -              
               പരിണാമവും പരിവര്‍ത്തനവും വന്നത് ഒരു രാത്രി കൊണ്ടല്ലല്ലോ -
      ഭൂരിപക്ഷവും പ്രതിപക്ഷവും അല്ലാത്ത പക്ഷവും എല്ലാം, കുത്തി ഇരുന്ന് ആലോചിച്ച് തീരുമാനിക്കട്ടെ -
            പുതിയ ചിന്തകള്‍ ആണ് മാറ്റങ്ങള്‍ വരുത്തുന്നത് !
           ജന ചിന്ത അനുസരിച്ച് പോകേണ്ടതല്ലേ ജനാധിപത്യം !
-------------------------------------------------------------------------------------------------

Saturday, December 7, 2013

അന്ന് പറഞ്ഞപ്പോള്‍ പലരും കല്ലെറിഞ്ഞു!

                കഴിഞ്ഞ ആഴ്ച, മീഡിയയില്‍ കൂടി നമ്മള്‍ അറിഞ്ഞു -
            "എമര്‍ജിങ്ങ് കേരള" എന്ന സര്‍ക്കാര്‍ ഉത്സവത്തിന് വേണ്ടി, പൊട്ടിച്ചത്
പതിമൂന്ന് കോടി രൂപയാണെന്ന്" -
        എന്നിട്ടോ, ഒരു പദ്ധതി പോലും നടപ്പില്‍ വന്നില്ല എന്നും!
കഴിഞ്ഞ കൊല്ലം ഒരു മാസത്തെ അവധിക്കു ഞാന്‍ നാട്ടില്‍ പോയപ്പോള്‍, കണ്ട കാര്യങ്ങള്‍ ആയിരുന്നു ഒരു ബ്ലോഗില്‍ ഞാന്‍ അന്ന് എഴുതിയിരുന്നത് -
            ചിലര്‍ എനിക്ക് മെയില്‍ അയച്ചു -
     "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗശലം" -
                     "ദോഷൈകദൃക്ക്" !
            എഴുതിയ ഞാന്‍ മണ്ടനായി -
     എന്തായാലും മേല്‍പ്പറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍, നിങ്ങളും ആയി പങ്ക് വെക്കണം എന്ന് തോന്നി -
    അന്ന് ഞാന്‍ എഴുതിയ പോസ്റ്റിന്‍റെ 'ലിങ്ക്' താഴെ കൊടുക്കുന്നു -
വായിക്കാത്തവരും, കല്ലെറിഞ്ഞവരും വായിക്കാന്‍ അഭ്യര്‍ഥിക്കുന്നു -

         പുട്ട് കുത്തി , കഞ്ഞി വെച്ചു
      

Tuesday, December 3, 2013

വേലകൃഷ്ണന്‍റെ ബാലലീലകള്‍ - 1

                                  അടിയന്തിരാവസ്ഥ കാലത്ത് പോലും ഉന്നത ഔദ്യോഗിക വൃന്ദത്തിന്, ഇത്രയും അധികാരങ്ങള്‍ ഉണ്ടായിരുന്നില്ല!
                            അന്ന്, സംസ്ഥാന തലത്തില്‍ ഉള്ള വകുപ്പ് 'സെക്രട്ടറിക്ക്' പോലും പരിമിതികള്‍ ഉണ്ടായിരുന്നു -
                     പക്ഷെ നമ്മുടെ ഈ 'വേലകൃഷ്ണന്, വകുപ്പ് മന്ത്രിമാര്‍ പോലും  അറിയാതെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുവാന്‍ ഉള്ള വൈഭവം ഉണ്ട് പോലും!
       വകുപ്പ് എന്തും ആയിക്കോട്ടെ - സര്‍ക്കാര്‍ ഇടതോ വലതോ ആയിക്കോട്ടെ -
         ഭരിക്കുന്നവരുടെ മനസ്സിലെ ആഗ്രഹം മാനത്ത്കാണാനുള്ള കഴിവ്!
                സംഗതി 'എമര്‍ജിങ്ങ് കേരള' ആയിക്കോട്ടെ, 'കരിമണലോ', ഇരുമ്പോ, ഇരുമ്പില്ലാത്തതോ ആയ പാറമട ആയിക്കോട്ടെ,  വനപ്രദേശമോ, തണ്ണീര്‍ തടമോ
  ആയിക്കോട്ടെ, കേന്ദ്രത്തിന്‍റെ നിയമ തടസ്സങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ ആയിക്കോട്ടെ,
  'വേലകൃഷ്ണന്'  അയാളുടേതായ പോംവഴികള്‍ ഉണ്ട്- അയാളില്‍ '      
  ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ പോലെ വിശ്വാസം ഉണ്ട് -
                "ആളൊരു ചാണക്ക്യന്‍  ആണല്ലോ"!
             പക്ഷെ ഈയ്യിടെ കക്ഷിക്ക് ഒരു 'തട്ട്' കിട്ടി!
    രാജാവിനെക്കാള്‍ രാജഭക്തി വന്നാല്‍, അങ്ങിനെ സംഭവിക്കാം!
              പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനു 'ഗാഡ്ഗില്‍ കമ്മിറ്റി'  
പഠിക്കുന്നതിന് ഇടയില്‍, കര്‍ണാടകയിലെ നിയമ വിരുദ്ധ ഘനനത്തിന്
കേസുകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു 'കൊര്‍പ്പോരേറ്റിനു', പാറ തുരന്നു ഇരുമ്പ് അയിര് ചൂഷണം ചെയ്യാന്‍ അനുമതി കൊടുത്തു -
        അനുമതി കൊടുക്കേണ്ടത് 'കേന്ദ്ര സര്‍ക്കാര്‍' ആണ് പോലും!
                           അനുമതി  ആരുടെ കിട്ടിയില്ലെങ്കിലും
              'സംഗതി, തുരക്കാന്‍' തുടങ്ങി'-  തുരന്നു തുരന്നു ഒബാമയുടെ മേശ കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആണ്,  കേരളത്തില്‍ പാറ തുരക്കുന്നു എന്ന്
പൊതുജനം അറിഞ്ഞത് !    
           കേന്ദ്ര സര്‍ക്കാരും അറിഞ്ഞിട്ടില്ല, വകുപ്പ്  മന്ത്രിയും  അറിഞ്ഞിട്ടില്ല എന്നാണ്, മറുപടി !  
          ഉത്തരവാദി ആകേണ്ടിയിരുന്ന അന്നത്തെ മന്ത്രി, സ്വന്തം കൈ കഴുകി
'വകുപ്പ് സെക്രട്ടറിയുടെ' തലയില്‍ ഒരു 'പള്ളിക്കെട്ട്' നിറച്ചു കൊടുത്ത് തടി ഊരി!
                 "അവന്‍ അറിയാതെ ഒരു പുല്‍ക്കൊടി പോലും ചലിക്കുന്നില്ല"
         എന്ന്‍ പറഞ്ഞ പോലെ ഉള്ള നമ്മുടെ നാട്ടിലെ ഭരണ സംവിധാനത്തില്‍, ഒരു മന്ത്രിക്ക്, ഇത് പറയാന്‍  മാത്രമേ പറ്റുകയുള്ളു. അങ്ങിനയേ  മുഖച്ഛായ ജനത്തിനു വിശ്വസിക്കാന്‍ പറ്റുന്ന രീതിയില്‍ തുടരാന്‍ സാധിക്കുകയുള്ളൂ.
                      എങ്കിലും "പാലം കടന്നപ്പോള്‍ കൂരായണ" എന്ന പോലുള്ള ആ കൈയ്യൊഴിയല്‍ 'ക്ഷ' പിടിച്ചു -
                       ഇതൊക്കെയായിരിക്കും 'മുപ്പത് വെള്ളിക്കാശിനു വേണ്ടി, നിന്നെ
ഒറ്റിക്കൊടുക്കും' എന്നെല്ലാം ബൈബിളില്‍ പറഞ്ഞിട്ടുള്ളത്!
                  മിക്കവാറും ഇതെല്ലാം ഒരു 'കൊടുക്കല്‍ വാങ്ങലില്‍ ആയിരിക്കാം'
ഈ നാടകമൊക്കെ നടന്നത്  - 'ഉളുപ്പില്ലാത്തവനും, നട്ടെല്ല് ഇല്ലാത്തവനും ' ഐ. എ. സ് കിട്ടാന്‍ പാടില്ല എന്നുണ്ടോ?
               ഇപ്പോള്‍ ഉണ്ടായ അസൌകര്യം 'പലിശ' സഹിതം പില്‍ക്കാലത്ത്
കിട്ടുമായിരിക്കാം!
                   എന്തായാലും ആറന്മുള വിമാനത്താവളത്തിന്‍റെ കാര്യത്തില്‍,
മുഖ്യമന്ത്രി ടി. വിയില്‍ക്കൂടി നമുക്ക് ഉറപ്പ് തന്നു -
                                  'അവിടത്തെ ജനങ്ങളുടെ താല്‍പര്യ പ്രകാരമേ, പദ്ധതി നടപ്പിലാക്കുകയുള്ളൂ' എന്ന്‍ -
              അവിടത്തെ എം. എല്‍. എ യുടെയും എം.പിയുടെയും അഭിപ്രായമാണ്, ജനങ്ങളുടെ സ്പന്ദനം എന്നാണു പറയാന്‍ പോകുന്നതെങ്കില്‍, 'ഫേസ് ബുക്കും', 'യു ട്യൂബും' ഒക്കെ ഒന്ന് കാണുക -
      ജനങ്ങള്‍ കഷിഭേദം ഇല്ലാതെ 'തന്തക്കു' വിളിക്കുന്നത് കാണാം - കേള്‍ക്കാം!
                   എന്നാലും, എഴുപത്തിരണ്ട് എം. എല്‍. എ മാര്‍ വിയോജിപ്പ്‌ അറിയിച്ചിട്ടും, പാര്‍ലിയമെന്‍റെറി കമ്മിറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും -
പതിനാല് നിയമ തടസ്സങ്ങള്‍ ഉണ്ടായിട്ടും, 'എട്ടു പുംഗവനമാരും', 'മാഡത്തിന്‍റെ മരുമോന്‍റെ' ഇംഗിതത്തിന് വിനയപുരസ്സരം വിധേയരായി!
                "ഡോബര്‍മാന് പോലും ഇല്ലാത്ത വിധേയത്വവും വീര്യവും"!
      നിങ്ങള്‍ ഒന്നും ആറന്മുള ഭാഗത്തേക്ക് പോകല്ലേ! വിവരം അറിയും -
                     ഇടതുഭാഗം ചിരിക്കല്ലേ - വെടിമരുന്നിന് തീ കൊളുത്തിയിട്ട്,
ഏറ്റു പറയുന്നതില്‍, പൊതുജനം അത്രവേഗം പൊറുക്കില്ല - അത്കൊണ്ട്,
രംഗം ഒന്ന് ചൂടാറിയിട്ട് ആ പ്രദേശത്തേക്ക് പോകുന്നതായിരിക്കും യുക്തി!
             ഇല്ലെങ്കില്‍ 'തന്തക്ക്‌ വിളി' രക്ഷകന്മാര്‍ക്കും കേള്‍ക്കേണ്ടി വരും!
     അവിടുന്നുള്ള എം. എല്‍.യും, എം പിക്കും (ജനതയെ പ്രതിനിധാനം ചെയ്ത പ്രതിപക്ഷ വ്യക്തികള്‍ക്കും) ഇനി 'ലോട്ടറി' വിറ്റ് നടക്കേണ്ടി വരും -     അല്ലെങ്കില്‍   ഉപജീവനത്തിന് ഉള്ള 'കമ്മീഷന്‍' ഇപ്പോഴേ മേടിച്ചോ!
              അടിച്ചേല്‍പ്പിക്കാന്‍ പറ്റുന്ന സംസ്ഥാനത്ത്, 'സിംഗ്രൂരില്‍' നടന്നത് -ചരിത്രം അല്ലേ - -
             അപ്പോള്‍ പിന്നെ സാക്ഷരതയും, അത്യാവശ്യത്തിന് വിവേകവും ഉള്ള നമ്മുടെ നാട്ടില്‍, ഇത് ചിലവാകും എന്ന് തോന്നുന്നുണ്ടെങ്കില്‍, അത് ഒരു 'മലര്‍പ്പൊടി സ്വപ്നമാണ്' -
                                                       "സൌരോര്‍ജ്യത്തിന്‍റെ ഉഷ്ണാധിക്ക്യത്താല്‍, "മാഡത്തിന്‍റെ മരുമോനോട്' കൊടുത്ത വാക്കുകളാണോ ഇത്?'  എന്നും   സംശയിക്കേണ്ടിയിരിക്കുന്നു -
         എട്ടു പുങ്കവന്മാര്‍ക്കും അവരുടേതായ ശാപമോക്ഷം ആയിരിക്കാം ലക്‌ഷ്യം !
                    "കുറേ പേര്‍ക്ക് 'സ്മാര്‍ത്ഥ വിചാരത്തില്‍' എന്‍റെ പേര് വരരുത്, ചിലര്‍ക്ക് 'ഈ കസേര' നഷ്ടപ്പെടുരത്', ചിലര്‍ക്ക് 'ദീപസ്തംഭം മഹാശ്ചര്യം',
അങ്ങിനെ പോകുന്നു....  
              "മീഡിയയെ കാശ് കൊടുത്ത് മേടിക്കാം എന്ന തണലില്‍ ആണ്, ഇത് വരെ
എല്ലാപേരും കളിച്ചിരുന്നത്- ഇപ്പോള്‍ 'സോഷ്യല്‍ മീഡിയ' വന്നതോടെ, അവരുടെ കളിയും ജനം മനസ്സിലാക്കിയിരിക്കുന്നു -
             "നമുക്കെന്നാല്‍  'സോഷ്യല്‍ മീഡിയ'   ബാന്‍ ചെയ്താലോ?"
                        'ഒരു ജനാധിപത്യത്തില്‍' ഒന്ന് ശ്രമിച്ചു നോക്കു' -  
     ഇപ്പോള്‍ തന്നെ 'കോബ്ര പോസ്റ്റ്' എന്നൊക്കെയുള്ള പേരില്‍ 'കൊട്ടേഷന്‍' കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട് !
                                     'വെളുക്കാന്‍ തേച്ചത് പാണ്ടായിടും' -
          കുറച്ചു കാലം മുന്‍പ് ഒരു 'പെണ്‍വാണിഭ' കേസില്‍ പെട്ട ഒരു എം. പിയെ കുറിച്ച് 'സൈബര്‍' ലോകത്ത് എഴുതിയ നൂറുപേരെ 'സൈബര്‍ സെല്‍', ബുക്ക്‌ ചെയ്തു - അങ്ങേരുടെ വിചാരം 'എല്ലാം ഞാന്‍ ഒതുക്കി' എന്നായിരിക്കാം -
അടുത്ത തിരഞ്ഞെടുപ്പിനും, 'രാജ്യ സഭയിലേക്കുള്ള' വഴി നോക്കിയാല്‍ മതി -
      വിശ്വാസം ആകുന്നില്ലെങ്കില്‍, സ്വന്തം നിയോജകമണ്ടലത്തിലേക്ക് ഒന്ന്‍ ചെല്ലൂ -  ആള്‍ക്കാര്‍ 'തന്തക്കു' വിളിക്കുന്നത്' കേള്‍ക്കാം - ഇനി ആവഴി പോകല്ലേ -
                                അല്ലെങ്കിലും സ്ഥിരമായി സര്‍ക്കാരിലേക്ക് രാജ്യസ ഭയിലേക്ക് കടന്നു കൂടി,ഭരണത്തില്‍ തുടര്‍ന്ന് പോകുന്നവരെല്ലാം 'മാമ' പണി ചെയ്യുന്നവരാണ് എന്ന അഭിപ്രായത്തിനോട്, എനിക്ക് യോജിപ്പില്ല!
     അവരുടെ വിശ്വസനീയത അത്രമാത്രം ഉണ്ടെന്നല്ലേ അത് കാണിക്കുന്നത്!
            എന്തായാലും നമുക്ക് പുതിയ രണ്ട് സമവാക്ക്യങ്ങള്‍ ലഭിച്ചു !
     സൌരോര്‍ജാഘാതം            =        ആറന്മുള വിമാനത്താവളം
     സൌരോര്‍ജാഘാതം             =        ടി. പി കേസിലെ പ്രതികള്‍ക്ക് ജയിലില്‍                                                                                   വരെ സുഖ സൗകര്യം!                                                              സൌരോര്‍ജത്തിന്‍റെ പ്രസക്തിയും, അത് ചൂഷണം ചെയ്യാന്‍ ഉള്ള സാധ്യതകളും അപാരമാണ്!
----------------------------------------------------------------------------------------------------------