Reminiscece Of Air Force Life

Wednesday, November 20, 2013

നമ്മള്‍ക്ക് ഇതാണ് പ്രധാനം !

                  മീഡിയ പറയുന്നു - ഒരു ന്യൂസിന്‍റെ  ആയുസ്സ് - മൂന്നു ദിവസം എന്ന്!
     അതുകൊണ്ടാണ് ആയുസുള്ള പുതിയ ന്യുസ്സുകളിലേക്ക് അവര്‍ പോകുന്നതും !
           നമ്മളുടെ സ്പന്ദനങ്ങള്‍ക്ക്  അനുസരിച്ചാണല്ലോ, ചാനലില്‍ ഉള്ള പരിപാടി മാറുന്നതും,   ന്യൂസ് മാറുന്നതും !
                   അപ്പോള്‍ പ്രശ്നം, ശ്രോതാക്കളുടെയും ആണ്, കാണുന്നവരുടെയും ആണ് !
                   കൊല്ലത്ത് നടന്ന 'വള്ളം കളിയില്‍' ഉപരി, അവിടെ നടന്ന എന്തോ ചെയ്തികളാണ് പ്രധാനം !  
                          'വള്ളം കളിയില്‍' ഉണ്ടായ 'ഇക്കിളി വാര്‍ത്ത', ഇപ്പോഴും ഓളം അടിച്ചുകൊണ്ടിരിക്കുകയാണ്!
                       ഇന്നത്തേക്ക് വര്‍ത്തമാനം പറയാന്‍, ഇത് പോരെ!
                                 നാട്ടില്‍ പച്ചക്കറിക്ക് വില കൂടുന്നു -
                                    ഞാന്‍ മനസ്സാലെ ഇഷ്ടപ്പെടുന്നു -
      അഞ്ചു സെന്റ്‌ സ്ഥലം ഉള്ള ഒരുത്തനും, വലിച്ചെറിഞ്ഞാല്‍, മുളക്കുന്ന          'പച്ചമുളകിന്‍റെയും', 'ചീരയടെയും' , വില അറിയാത്ത അവസ്ഥ.
                     അങ്ങിനെ ഉള്ളവര്‍ക്ക് പച്ചക്കറിവില, ആയിരമോ ആയിരത്തി അഞ്ഞൂറോ ആയാലേ മനസ്സിലാകുകയുള്ളു എങ്കില്‍ ആ അനുഭവം നമ്മള്‍ക്ക് ലഭിക്കണം!  
  ഈ  ചെറിയ കാര്യങ്ങള്‍, വേണമെങ്കില്‍ നമ്മുടെ വീട്ടില്‍ ചെയ്യാന്‍ പാടില്ലേ!
         പച്ചക്കറിക്ക് ഇനിയും വില ഉയരട്ടെ - അപ്പോഴെങ്കിലും, വീട്ടു വളപ്പില്‍ ഇത് ഉണ്ടാക്കാന്‍ ചിന്തിക്കുമല്ലോ!
                    നമ്മുടെ തെറ്റായ ചിന്താഗതിയെ കുറിച്ചാണ് പറഞ്ഞത് -
  ഞാന്‍ അറിയുന്ന ഒരു ബന്ധു, യൂ. കെ യില്‍, പട്ടിയെയും,  പൂച്ചയേയും സംരക്ഷിക്കുന്ന ഒരു തൊഴിലില്‍ ആണ് ഇടപെഴകുന്നത് !
               അവള്‍ അതില്‍ പഠനവും, വൈദക്ധ്യം  നേടിയിട്ടും ഉണ്ട് -
           "ഇവിടെ നമുക്ക് അപ്പനേം  അമ്മയേയും നോക്കാനുള്ള സമയമോ സമചിത്തതയോ ഇല്ല!
                             "കാശ് വരുമ്പോള്‍ അതിനനുസരിച്ച് ചിന്തിക്കാം"
എന്തായാലും, ഇതിന് അപ്പുറം ഒരു ലോകം ഉണ്ട്-
                        "അമ്മയും അച്ഛനും  മക്കളെ മനസ്സിലാക്കുകയാണെങ്കില്‍  -
         അതില്‍ ഉപരി കുട്ടികള്‍ നമ്മളെ    മനസ്സിലാക്കുകയാണെങ്കില്‍ ....!
                           അത് പോരേ!
               എന്തുണ്ടെങ്കിലും, മനസമാധാനമില്ലെങ്കില്‍  എന്തെങ്കിലും
                        കാര്യമുണ്ടോ ?
----------------------------------------------------------------------------------------------------
            എന്‍റെ ബാല്‍ക്കണി പച്ചക്കറിത്തോട്ടം! 





പത്തടി x നാലടി ഉള്ള എന്‍റെ  ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യം



------------------------------------------------------------------------------------------------------------
           
 


Sunday, November 17, 2013

സുഗത കുമാരിയുടെയും ആര്‍. വി. ജി യുടെയും അഭിപ്രായങ്ങള്‍ !

Gourikutty Menon and Anu Prashanth shared Incfb Soldiers's video.

ഗാട്ഗില്‍, കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കലാപം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും സൂക്ഷിക്കുക, പൊതുജനം കഴുതകള്‍ അല്ല, ഇത് കേള്‍ക്കുക, കസ്തുരി രംഗന്‍, ഗാട്ഗില്‍ റിപ്പോര്‍ട്ട്വീ ട് പണിയാന്‍ പറ്റില്ല കുടില് കെട്ടി താമസിക്കേണ്ടി വരും എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് ഇതിലും നല്ല മറുപടി വേറെ ഇല്ല....
Length: 2:02

Saturday, November 9, 2013

ആബ്സല്ല്യൂട്ടു അതോറിറ്റി കറപ്ട്സ് അബ്സല്യൂട്ട്ലി!

      യഥാ രാജാ തഥാ  പ്രജ !
പഴയ ഒരു പഴമോഴിയാണെ!
ഒരു പോലീസുകാരി വാര്‍ഡനായ സ്ത്രീയെ കൃത്യ നിര്‍വഹണ സമയത്ത്
അവരെ അപമാനിച്ചു കടന്നു പോയ ഒരു മാന്യനേ  ഇപ്പോഴും അന്വേഷിച്ചു
കണ്ടെത്താന്‍ പറ്റിയല്ല പോലും !
 തലേല്‍ തൊപ്പിയും വെച്ച് കാക്കിയും ഇട്ടു നടക്കുന്ന ഈ ഉണ്ണാമന്‍മാര്‍ക്ക്
വല്ല 'മാമ' പണിയും ചെയ്തൂടെ !
 ഡ്യൂട്ടിയിലുള്ള ഒരു പോലീസ്കാരിക്ക് ഇതാണ് അനുഭവം എങ്കില്‍
സാധാരണക്കാരന്റെ കാര്യം 'കട്ടപോക'!
ബീഹാറിലെ ഐ.പി.സ് റാങ്കുള്ള ഒരു എസ്. പി യേ അടിച്ച് ഒതുക്കിയ കഥ
കേട്ടിട്ടുള്ള നമ്മുടെ രാജ്യത്ത് ഇത് ഒരു പുതുമയോന്നും അല്ല!
എരണംകെട്ട ഈ പോക്കിന് 'സോഷ്യല്‍ മീഡിയ' ഒരു വഴികാട്ടി ആകട്ടെ -
നാളെ നിവര്‍ത്തികേട്‌ കൊണ്ട് ഇതിനെതിരെയും നിയമ നിര്‍മാണം പ്രതീക്ഷിക്കാം !
 എന്ത് ചോദിച്ചാലും 'നിയമം നിയമത്തിന്റെ വഴിയെ പോകും" എന്ന
കേട്ടു മടുത്ത കുറെ ഉത്തരങ്ങളും -
     മാഷെ ഒന്ന് മാറ്റി പിടി , ഈ സ്ഥിര വാചകങ്ങള്‍ ജനം കേട്ടു മടുത്തു -
         പ്രതിപക്ഷത്തിനോടും കൂടിയാണെ  -  ചളുപ്പില്ലാതെ പ്രസ്താവന ഇറക്കുന്നതിലും, നിഷേധിക്കുന്നതും കൊണ്ട് നമ്മളുടെ ദൗത്യം പൂ ര്‍ത്തീ കരിച്ചല്ലോ !
       ജോലി ചെയ്യുന്നതിനിടയില്‍ ഒരു പോലീസ്കാരിക്ക് ഇതാണ് അനുഭവം
എങ്കില്‍ ബാക്കി ഉള്ളവരുടെ കാര്യം പറയണോ!
                കൈയ്യില്‍ കാശ് ഉണ്ടെങ്കില്‍, അധികാരത്തെ പ്രീണിപ്പിക്കാന്‍ കെല്‍പ്പുണ്ടെങ്കില്‍ എന്ത് 'പോക്രിത്തരവും' ആര്‍ക്കും ചെയ്യാം എന്നതാണ്
ഇതില്‍ നിന്ന് പൊതുജനത്തിന് കിട്ടുന്ന പാഠം-
      ഇത് ഇവിടെ വെച്ച് നിറുത്തിയില്ല എങ്കില്‍ സൂചിക്ക്  
 എടുക്കേണ്ടത് തൂമ്പക്ക് എടുക്കേണ്ടി വരും!
---------------------------------------------------------------------------------

Friday, November 8, 2013

വള്ളം കളി വിനയായി !

                      കഴിഞ്ഞ ആഴ്ചകളില്‍ നമ്മള്‍ ടി. വി യില്‍ കൂടി കണ്ടു,  കത്തി ജ്വലിച്ച് നില്‍ക്കുന്ന വിഷയമാണ് 'കൊല്ലം വള്ളം കളി'.
                            പങ്കെടുക്കാന്‍ വന്ന 'ശ്വേതാ മേനോന്‍' സഹിക്കേണ്ടി വന്ന, സംഘാടകരുടെ അപമര്യാദകളെ കുറിച്ച് -
              വള്ളംകളി സംഘാടക സമിതി സമയോചിതമായി മാപ്പ് ചോദിച്ച് തടി ഊരി-   പരാതി പിന്‍വലിച്ചു,  കാര്യങ്ങള്‍ കെട്ടടങ്ങി.
         പക്ഷെ അതിനിടയില്‍ നടന്ന  ദൃശ്യ നാടകങ്ങള്‍ നമ്മള്‍ എല്ലാം കണ്ടതല്ലേ!
           'കപീഷിന്റെ' വാല്‍ പോലെ നീണ്ടു പോകുന്ന ഒരു കൈ !
               അത് എവിടെ ചെന്ന് നില്‍ക്കുന്നു എന്ന 'കറക്റ്റ് ജി. പി. എസ് റീഡിംഗ്  വ്യക്തമല്ല!
                എന്തായാലും ആരോപണം, ഒരു ആരോപണം തന്നെ -
 ആരോപണത്തിനു എതിരെ ഉള്ള സ്ഥാപിത താല്‍പ്പര്യക്കാരുടെ വ്യഗ്രതയാണ്
മനസ്സിലാക്കാന്‍ പറ്റാത്തത്!
         'ഈ സ്ത്രീ 'കാമസൂത്ര' എന്ന കുടുംബാസൂത്രണ ഉപാധിയുടെ പരസ്യത്തില്‍
വന്ന ആളാണ്‌!"
     ഇതേ പോലെ ചിന്തിച്ചാല്‍ 'ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്' എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാപേരും, സദാചാര  ചിന്തകന്മാരുടെ പരിധിക്ക് അപ്പുറം
ആയിരിക്കുമല്ലോ!
               പണ്ട് 'മെക്കനൈസേഷന്‍' വരുന്നതിന് മുന്‍പ്, ഈ 'പ്രോഡക്ടുകള്‍' ചുരുട്ടി പാക്ക്ചെയ്യുന്നത്    അനേകായിരം സ്ത്രീകള്‍ ആയിരുന്നു.
               അത് കാരണം അവരൊക്കെ ഈ  സദാചാര  ചിന്തകന്മാരുടെ പരിധിക്ക് അപ്പുറം ആണോ?
                ശ്വേതാ മേനോന്‍ ഒരു അഭിനയത്രി ആണ്. അവര്‍ അഭിനയിക്കുന്നത്
വച്ച് അവരുടെ വ്യക്തിത്വത്തെ   അപഗ്രത്ഥനം  ചെയ്യുന്നവരില്‍ ആണ് അപക്വത. തലക്കകത്ത് ആള്‍ താമസം ഉണ്ടെങ്കിലെ, സ്വാര്‍ത്ഥ പ്രതിലോമ
ശക്തികള്‍ക്ക് എതിരെ പ്രതികരിക്കാനാവു!
             'കരുണയില്‍' വാസവദത്തയുടെ വേഷം അഭിനയിച്ചത് കൊണ്ട്,ആ നടി
    വാസവദത്ത ആകണം എന്നുണ്ടോ?
            അഭിനയം ഒരു ജീവിത മാര്‍ഗമാണ് - ജീവിക്കാനല്ലേ, സുഖമായി
 ജീവിക്കാനല്ലേ ഈ അഭിനവ സാങ്കേതികത്വങ്ങള്‍ പറയുന്ന എല്ലാപേരും ചെയ്യുന്നത്!
          'അടിവാരം ശാരദ' ഒരു അഭിസാരിക ആയിരുന്നു- പക്ഷെ ശാരദക്കും  ഉണ്ട്   ഒരു വ്യക്തി സ്വാതന്ത്ര്യം. അതാണ്‌ നമ്മുടെ നിയമ സംഹിത.
                പീഡനത്തില്‍, 'ഇര' എന്നു   പറയുന്ന വ്യക്തി, പ്രീണനങ്ങളാല്‍
പാരിതോഷികം കൈപ്പറ്റി ഇല്ല എങ്കില്‍ മാത്രമേ 'ഇര' എന്ന് പറയാവൂ എന്നല്ലേ 'അങ്കമാലി പ്രധാനമന്ത്രി കേസില്‍' കോടതി നിരീക്ഷണം.
              അത് അത്രപോലെ സങ്കീര്‍ണമായ കേസൊന്നും അല്ല ഇത്.
             ഈ സംഭവത്തിന്‍റെ ടി. വി   ഫുട്ടേജുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി.
          "കീചകവധം"  കഥകളിയിലെ ഒരു രംഗത്തില്‍, പാഞ്ചാലിയെ പ്രാപിക്കാന്‍ വ്യഗ്രതയുള്ള കീചകന്റെ നോട്ടവും ആര്‍ത്തിയുമാണ്   "ഹരിണാക്ഷി"എന്ന്  തുടങ്ങുന്ന ചൊല്ലിയാട്ടത്തിലെ പ്രതിപാദ്യ വിഷയം.  കലാമണ്ഡലം മേജര്‍ സെറ്റുകാര്‍ക്ക് പോലും, അഭിനയിച്ച് കാണിക്കാന്‍ പറ്റാത്ത ഭാവാഭിനയത്തിനുപരി ആയിരുന്നു ഈ സംഘാടകരില്‍ ചിലരുടെ മുഖ ഭാവങ്ങള്‍!
            ഇത് പഴയ കാലമല്ല - കാര്യങ്ങള്‍ ദൃശ്യ  മാധ്യമങ്ങളില്‍ കൂടി മനസ്സിലാക്കുന്ന ലോകമെമ്പാടും ഉള്ള നാട്ടുകാര്‍ -
               തല്‍ക്കാലം തടി തപ്പാന്‍ " നീ എന്‍ ചന്തി താങ്ങൂ, നിന്‍ ചന്തി ഞാന്‍ താങ്ങിടാം" എന്ന അവസരോചിതമായ പ്രവണത, പൊതുജനം കണ്ടു മടുത്തു.
              അങ്ങോട്ടും ഇങ്ങോട്ടും പാലം പണിയുമ്പോള്‍, ഉദ്ദേശ ശുദ്ധി ഇല്ല എങ്കില്‍, പണിയുന്നവന്‍ തന്നെ നാറും എന്ന് ഏറ്റു പിടിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം!  
-----------------------------------------------------------------------------------------------









Monday, November 4, 2013

പാവം സിറ്റിങ്ങ് ജഡ്ജിക്ക് കുത്തിരിക്കാനും നേരമില്ല

               സിറ്റിങ്ങ് ജഡ്ജിക്ക് ഇരിക്കാന്‍ പോലും നേരമില്ല !
          അങ്ങേരുടെ മുന്‍പില്‍ കൂന കൂടി കിടക്കുന്ന ഒട്ടനവധി വ്യവഹാരങ്ങള്‍ -
അത് തന്നെ തീര്‍പ്പു കല്‍പ്പിക്കേണ്ടിവരാന്‍ സമയ പരിധി ഒട്ടും ലബ്ധ്യമല്ല എന്ന
അവസ്ഥ -
                 ഇത് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അറിയാം -  
   അപ്പോഴാണ്‌, ഓരോ  പ്രശ്നങ്ങള്‍ക്കും 'സിറ്റിങ്ങ് ജഡ്ജിയെ ' കൊണ്ട്  അന്വേഷിപ്പിക്കണം എന്ന രാഷ്ട്രീയ പ്രേരിതമായ  സമ്മര്‍ദങ്ങള്‍!.
              എ. ജി വരെ നേരിട്ട് ഹാജരാകുന്ന ദൃശ്യങ്ങള്‍!
     അതും "കോഴി മോഷണക്കെസിനു വരെ",  'സിറ്റിങ്ങ് ജഡ്ജിയെ ' വിട്ട് നല്‍കണം എന്ന, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം!
പണ്ടൊക്കെ ഒരു പാര്‍ലിയമെന്റ്രി അന്വേഷണം എന്നതായിരുന്നു ആവശ്യം.
                      ഇപ്പോള്‍ അതുകൊണ്ട് ഏക്കില്ല എന്ന് മനസ്സിലായവര്‍, 'ജോയിന്റ്റ്
  പാര്‍ലിയമെന്റ്രി കമ്മിറ്റീ" എന്നാക്കി രോദനം- അതിന്‍റെയും ചെയര്‍മാന്‍
ഭരണ കക്ഷിക്കാരനും ആയിരിക്കും -
                   അങ്ങിനെ എത്ര ജെ. പി. സി കള്‍ കണ്ടു! ഇതിന്‍റെ എല്ലാം അനന്തരഫലം എവിടെ എത്തി നില്‍ക്കുന്നു?
              താത്വികമായി കമ്മീഷന് അഭിപ്രായങ്ങളും കണ്ടെത്തലുകളും സര്‍ക്കാരിനെ അറിയിക്കാം എന്നല്ലാതെ നടപ്പിലാക്കാനുള്ള അധികാരം ഇല്ല -
               അന്വേഷണം പൂര്‍ത്തിയായാല്‍ തന്നെ മറ്റൊരു പുനര്‍  ചിന്തനത്തിന്‍റെ
ആവശ്യം ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് 'തമ്പ്രാന്‍' തന്നെ!
                      അങ്ങിനെ പല അന്വേഷണങ്ങളും അലസ്സി പോകുന്നത് പതിവായപ്പോഴാണ്, ജുഡിഷ്യല്‍ അന്വേഷണം എന്ന മുറവിളി മുറുകിയത് -
          പിന്നെയും അലസ്സിപോകുന്ന സംഭവങ്ങള്‍ തുടരുന്നു.
  അങ്ങിനെയാണ് "സിറ്റിങ്ങ് ജഡ്ജിയെ" കൊണ്ട് തന്നെ അന്വേഷിപ്പിക്കണം
എന്നത് ഒരു മിനിമം ആവശ്യമായത്!
          സിറ്റിങ്ങ് ജഡ്ജി ഒട്ടു ലഭ്യമല്ലതാനും!
          മറാത്ത അസുഖത്തിന് ഇല്ലാത്ത മരുന്ന്!
     ഇനി ഇതെല്ലാം കഴിഞ്ഞ് കേസ് കോടതിയില്‍ എത്തിയാല്‍ തന്നെ
എഫ്. ഐ. ആറില്‍ ചേര്‍ത്തിരിക്കുന്നത്, വെറും കൊഴിമോഷണ വകുപ്പുകള്‍
പ്രകാരം ഉള്ള കുറ്റങ്ങള്‍ ആയിരിക്കും!
          മുന്‍പാകെ വരുന്ന കേസിനനുസരിച്ചല്ലേ കോടതിക്ക് വിധി പറയാന്‍ പറ്റൂ - ഇനി അതും കഴിഞ്ഞ് പോയാലും വാദി ഭാഗത്തെ    പ്രതിനിധാനം ചെയ്യുന്ന പ്രോസിക്യൂട്ടര്‍ക്കും എ.ജി ക്കും തമ്പ്രാന്റെ ഹിതം അനുസരിച്ച് കേസ് അട്ടിമറിക്കാനുള്ള പഴുതുകളും !
             ഭരണ പക്ഷവും സംതൃപ്തര്‍, പ്രതിപക്ഷവും സംതൃപ്തര്‍ !!
                            ഇനി കൈയ്യിട്ട് വാരുന്നത് വീതിക്കുന്നതില്‍ ഒരു സമവായം കൂടി
ഉണ്ടാക്കേണ്ടിയാല്‍ മതി!
  ഇനി അഴിമതികള്‍ ആകാം - അന്വേഷണത്തിന് മുറവിളി കൂട്ടാം -
ഏതു അന്വേഷണത്തിനും തയ്യാര്‍ ആണ് എന്ന് പ്രഖ്യാപിക്കയും ചെയ്യാം !
                      തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍,  വ്യവസ്ഥിതിക്ക് ജനങ്ങളോട് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന അവസ്ഥ -
          നന്മ കാംക്ഷിക്കുന്ന എല്ലാപേര്‍ക്കും, നിലവിലുള്ള രാഷ്ട്രീയ, സാമുദായിക
സ്ഥാപിത താല്‍പര്യങ്ങള്‍ക്കും, ഉപരി ഒരു മാര്‍ഗ്ഗം കാണേണ്ടി ഇരിക്കുന്നു. അതാണ്‌'വോട്ട് ടു റിജെക്റ്റ്' എന്ന  സംഹിത -
അത് പൂര്‍ണമല്ല - പരിണാമം എന്ന തിയറി ഇപ്പോഴും തര്‍ക്ക വിധേയമാണ് -
അങ്ങിനെ തര്‍ക്ക വിധേയത്താല്‍, സ്വീകരിക്കേണ്ടത് സ്വീകരിക്കാനും, മാറേണ്ടത് മാറ്റുവാനും ഒരു വേദി ആകട്ടെ.
                       രാഷ്ട്രീയ പരിണാമങ്ങള്‍ സയന്‍സ് പോലെ അല്ലല്ലോ -കാലാന്തരത്തില്‍ കൂടി, ചരിത്രത്തില്‍ കൂടി, ആവശ്യകതയില്‍ കൂടി
 മാറ്റിമറിക്കപ്പെട്ടതാണ്!
                ആവശ്യം നമുക്ക് ഉണ്ടെങ്കില്‍ !
        ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ ആണ് നാളത്തെ ചരിത്രം!
               ആലോചിച്ച് യഥേഷ്‌ടം പെരുമാറു -
---------------------------------------------------------------------------------------------