Reminiscece Of Air Force Life

Sunday, September 9, 2012

പുട്ട് കുത്തി , കഞ്ഞി വെച്ചു

                                                                              

                                                                                                            രഘു മേനോന്‍

                         കഴിഞ്ഞ  മൂന്നു ആഴ്ചകളായി ഞാന്‍ നാട്ടില്‍ ആണ് . നാട്ടില്‍ ഓണം കൂടുക എന്നതായിരിന്നു വരവിന്റെ ഉദ്ദേശം. ബന്ധുക്കളെയും, അഭ്യുദയകാംക്ഷികളെയും സന്ദര്‍ശിക്കുന്നതിനായി , കേരളത്തില്‍ ഉടനീളം യാത്ര ചെയ്യുന്നതിനിടയില്‍ , ശ്രദ്ധിച്ച ചില കാര്യങ്ങള്‍ നിങ്ങളും ആയി 
പങ്കുവെക്കുന്നു. 
                          കേരളത്തിലെ എല്ലാ പഞ്ച്ചായത്തുകളിലും കണ്ട ഒരു ബോര്‍ഡു - "മുത്തൂറ്റ് ഫിന്‍ കോര്‍പ് ",  "മുത്തൂറ്റ്  സെക്യുരിട്ടീസു " -
       ഈ ബോര്‍ഡു ഇല്ലാത്ത ഒരു പഞ്ച്ചായത്ത് പോലും ഇന്ന് കേരളത്തില്‍ ഇല്ല.  
                          ഈ സ്ഥാപനങ്ങളില്‍ നിന്ന് സസൌകര്യം കടം മേടിക്കാന്‍ വേണ്ടും കേരള ജനത കട ബാധ്യതയില്‍ പെട്ടു എന്നാണോ ?
                          ഈ സ്ഥാപനങ്ങളില്‍, ആകര്‍ഷകമായ പലിശ നിരക്കില്‍ നിക്ഷേപിക്കാന്‍ വണ്ണം, കേരള ജനത, സാമ്പത്തികമായി  അഭിവൃദ്ധി   കൈവരിച്ചു എന്നാണോ ?
                                          ഉത്തരം വ്യക്തമല്ല !
                പിന്നെ വേറൊരു കാഴ്ച - ബന്ധുക്കളും, സതീര്‍ത്ഥരും ആയ ജില്ലാ തലത്തിലുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും, താടിക്ക്  തീ പിട്ച്ച്ച പോലുള്ള  തിരക്കില്‍ ആണ് ! 
             "എമര്‍ജിങ്ങു കേരള " എന്ന സംഭവത്തിനു വേണ്ടിയുള്ള , തെയ്യാറെടുപ്പിന്റെ തിരക്കില്‍ -  
              മാധ്യമങ്ങളില്‍ , ജനസംസാരത്ത്തില്‍, എല്ലാം  "എമര്‍ജിങ്ങു കേരള " ആണ് വിഷയം.
                        ഈ "പണ്ടാരോ" പെട്ടിയില്‍ എന്ത് പണ്ടാരം ആണ് എന്നറിയാന്‍ പേപ്പറുകള്‍ മുഴുവന്‍ പരതി.  
                  ഉള്ളി പൊളിക്കുന്നത് പോലെ ഒരു പ്രതീതി !
          ഒരു ദിവസം കണ്ടു "മുപ്പത്തെട്ടു പദ്ധതികള്‍ക്ക് അനുവദി നിഷേധിച്ചു " !
                        " വേവേറിപ്പോയി  -  വേവാതെ പോയി .......
                          ചൂടേറി പോയി  -   ചൂടാറി പോയി "
         എന്ന് ഇപ്പോള്‍ എങ്ങും കേള്‍ക്കുന്ന പ്രിയങ്കര ഗാനത്തിലെ സാഹിത്യം പോലെ, കുറെ വിശദീകരണങ്ങളും !
                     രണ്ടു ദിവസം കഴിഞ്ഞുള്ള  പത്രത്തില്‍ വീണ്ടും -
                വിവാദപരമായ അടുത്ത നാല്‍പ്പതോളം പദ്ധതികളും വേണ്ടെന്നു വെച്ചു ! അതില്‍ കൂടുതലും മലപ്പുറവും ആയി ബന്ധപ്പെട്ടവ  ആണ്  പോലും -
                പ്രത്യേക താല്പര്യമൊന്നും കാണിച്ചില്ല എന്ന് സമര്‍ധിക്കാനുള്ള, തെളിവിനു വേണ്ടി ഊതി സൃഷ്ടിക്കപ്പെട്ട "കുട്ടി"കളുടെ  ഒരു മുന്‍‌കൂര്‍ ജാമ്യമാണോ ?
                                   "പുട്ട് കുത്തി  ,  കഞ്ഞി വെച്ചു 
                                     കഞ്ഞി വെച്ചു ,  പുട്ട് കുത്തി "
         ഈ പാട്ട്,  ഈ സംഭവത്തിന്റെ "ടൈറ്റില്‍ സോങ്ങ്" ആക്കിയാല്‍ , യോജിക്കും !!
       കുളിപ്പിച്ചു, കുളിപ്പിച്ചു,  എന്താണ് സാധ്യത മിഴിവുള്ള  പദ്ധതി എന്ന് മാത്രം ആരും പറയുന്നില്ല!   
          സുതാര്യമായ നടത്തിപ്പിന് , കഴിഞ്ഞ രണ്ടു ഞായര്‍ ആഴ്ചകളായി, കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ജില്ല തല ഉദ്ദ്യോഗസ്തന്മാരുടെ ഉത്സവത്ത്തിരക്ക് ആയുരിന്നു .  
                    അതില്‍ പങ്കെടുത്ത ചില സീനിയര്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്തന്മാരെ, കാണാന്‍ ഇടയായപ്പോള്‍ , അവിടെ എന്താണ് നടക്കുന്നത് എന്ന് ഞാന്‍ ആരാഞ്ഞു.
                കാലത്ത് , പറഞ്ഞിട്ടുള്ള സമയത്ത് ഹോട്ടലില്‍ ചെല്ലുക -
              എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചു ഈ ഉദ്ദ്യോഗസ്തന്മാര്‍ക്ക് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല -  ഒരു നിശ്ചയവും ഇല്ല !!
     വകുപ്പുകളിലെ പരദൂഷണം കൈമാറി ഉച്ചയാകുമ്പോള്‍ , മൃഷ്ടാന്ന ഭോജനം -                    കൊണ്ടിനന്ടല്‍ , ചൈനീസ് സ്റ്റൈലില്‍ -
                                    "പുട്ട് കുത്തി  ,  കഞ്ഞി വെച്ചു 
                                          തോനെ തോനെ വിളമ്പി ..."


             സംഭവം ഉത്ഘോഷിക്കാന്‍ ഇനി എണ്ണപ്പെട്ട ദിവസങ്ങളെ ഉള്ളൂ - നൂറില്‍ പരം പുറം തള്ളപ്പെട്ടവയുടെ ലിസ്റ്റാണ് , ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ളത് -
            ഇനി എന്താണ് ആവോ, സുതാര്യമായി സര്‍ക്കാര്‍ ചിലവില്‍ പുട്ട് കുത്തി പ്രഖ്യാപിക്കാന്‍ പോകുന്നത് ?
                "കരിമണല്‍ ഖനനം , നദികള്‍ തീറു കൊടുക്കുക , കുടിവെള്ളത്തിന്റെ വില നിര്‍ണയം വല്ലവരെയും ഏല്‍പ്പിക്കുക "
       അങ്ങിനെയുള്ള പഴയ വീഞ്ഞുകള്‍ , പുതിയ കുപ്പികളില്‍ പ്രത്യക്ഷപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം !!! 
                           -----------------------------------------------------------------------------------------

No comments:

Post a Comment